city-gold-ad-for-blogger

മഅദനിയുടെ ജാമ്യാപേക്ഷ: പ്രോസിക്യൂഷന്‍ വാദം പ്രതിഷേധാര്‍ഹമെന്ന് പി.സി.എഫ്

കുവൈത്ത്: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദം പ്രതിഷേധാര്‍ഹമാണെന്ന് പി.സി.എഫ് കുവൈത്ത് കമ്മിറ്റി അഭിപ്രായപെട്ടു.

മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയിലെ ഒമ്പത് കേസുള്‍പെടെ 57 കേസുകളില്‍ പ്രതിയാണെന്നുമുള്ള പ്രോസിക്യൂഷന്റെ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ബി.ജെ.പി സര്‍ക്കാര്‍ പോലും ഉന്നയിക്കാത്ത ഇത്തരം പൊള്ളയായ ആരോപണം കോണ്‍ഗ്രസ് ഭരണത്തില്‍ ഉയര്‍ന്നു വന്നത് നീതീകരിക്കാന്‍ കഴിയുന്നതല്ല.

കണ്ണിന്റെ കാഴ്ച നശിക്കുകയും കൂടെ മറ്റുള്ള രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന നിരപരാധിയായ ഒരാള്‍ ജാമ്യം തേടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കാതെ സാധാരണ ആളുകള്‍ക്കുണ്ടാവുന്ന അസുഖങ്ങളേ മഅ്ദനിക്കുള്ളുവെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കേണ്ട കാര്യമില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം തികച്ചും ബാലിശമാണ്. മതേതരത്വം ഉയര്‍ത്തി പിടിക്കേണ്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നയനിലപാടുകള്‍ മാറ്റണമെന്നും അഭിപ്രായപെട്ടു.

ഇത്തരം അനീതിക്കെതിരെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കേരളത്തിലെയും കര്‍ണാടകയിലേയും മുഴുവന്‍ ജനങ്ങളും ശക്തമായി രംഗത്തിറങ്ങണമെന്നും പി.സി.എഫ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ആവശ്യപെട്ടു.

മഅദനിയുടെ ജാമ്യാപേക്ഷ: പ്രോസിക്യൂഷന്‍ വാദം പ്രതിഷേധാര്‍ഹമെന്ന് പി.സി.എഫ്അഹ്മദ് കീരിത്തോട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷുക്കൂര്‍ അഹ്മദ് കിളിയന്തിരിക്കാല്‍, മുര്‍ഷിദ് മൗലവി, ഹുമയൂണ്‍ അറക്കല്‍, ഹനീഫ തൃശൂര്‍, ഷൗക്കത്ത് നാട്ടിക എന്നിവര്‍ സംസാരിച്ചു. സലിം തിരൂര്‍ സ്വാഗതവും റിഷാദ് മലപ്പുറം നന്ദിയും പറഞ്ഞു.

Keywords : PCF, Abdul Nasar Madani, Congress, Karnataka, kuwait, Gulf, Bail Plea, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia