ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ ശാര്‍ജയില്‍ നിന്ന് കാണാതായതായി പരാതി; കുറിപ്പ് എഴുതിവച്ചാണ് വീടുവിട്ടതെന്ന് കുടുംബം
Mar 18, 2022, 07:25 IST
ശാര്‍ജ: (www.kasargodvartha.com 18.03.2022) ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ ശാര്‍ജയില്‍ നിന്ന് കാണാതായതായി പരാതി. ശാര്‍ജ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അനവ് സേത്തി(15)നെയാണ് കാണാതായത്. മാര്‍ച് 16ന് ഉച്ചയ്ക്ക് ശേഷമാണ് മകനെ കാണാതായതായതെന്ന് പിതാവ് ഡെല്‍ഹി സ്വദേശി മോഹിത് സേത്ത് പറഞ്ഞു.
'ക്ഷമിക്കണം, ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല' എന്ന് ഒരു കുറിപ്പ് എഴുതിവച്ചാണ് വീടുവിട്ടതെന്ന് കുടുംബം പറഞ്ഞു. മാതാവും സഹോദരിയും ഉറങ്ങുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. കെട്ടിടത്തിന്റെ ലോബിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ അനവ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പതിഞ്ഞിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളൊന്നും കൊണ്ടുപോയിട്ടില്ല. കൈയില്‍ 2,000 ദിര്‍ഹം ഉണ്ടെന്ന് തങ്ങള്‍ സംശയിക്കുന്നതായും പിതാവ് പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെകന്‍ഡറി എജ്യുകേഷന്‍ (സിബിഎസ്ഇ) ഗ്രേഡ് 10 പരീക്ഷ അടുത്തുവരുന്നതിനാല്‍ മകന്‍ കടുത്ത അകാഡമിക് സമര്‍ദം അനുഭവിച്ചിട്ടുണ്ടാകാമെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കറുത്ത ജാകറ്റും കറുത്ത ജീന്‍സും കറുത്ത ബാക് പായ്ക്കും കുട്ടി ധരിച്ചിരുന്നു. അഞ്ചടി ഏഴാണ് കുട്ടിയുടെ ഉയരം. ഇത്തിരി തടിയുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ ശാര്‍ജ പൊലീസില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Sharjah, News, Gulf, UAE, Top-Headlines, Missing, Student, Police, Family, Boy, Parents of missing Indian teen, aged 15, issue urgent appeal to find him.