city-gold-ad-for-blogger

പരവൂര്‍ ദുരന്തം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു

മനാമ: (www.kasargodvartha.com 10.04.2016) പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് യോഗം പ്രത്യാശിച്ചു.

പരവൂര്‍ ദുരന്തം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചുരക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി പ്രവര്‍ത്തിച്ച സംഘടനകള്‍, നാട്ടുകാര്‍, ജനപ്രധിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ യോഗം അഭിനന്ദിച്ചു. വെട്ടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ കേരള ഘടകം പ്രസിഡണ്ട് യൂസഫ് തൃശൂര്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍, ഇസ്മാഈല്‍, റഫീഖ്, അബ്ബാസ്, ഫൈസല്‍ അറഫ, ഡാനിഷ്, ജാസിം, മുത്തലിബ് തുടങ്ങിവര്‍ പങ്കെടുത്തു.

Keywords : Manama, Gulf, Condolence, Meeting, Bahrain, Indian Social Forum.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia