city-gold-ad-for-blogger

പാലത്തായി പീഡനം: ഇരക്ക് നീതി ലഭ്യമാക്കണമെന്ന് അബുദാബി ഐ എം സി സി

അബുദാബി: (www.kasargodvartha.com 22.07.2020) വിവാദമായ പാലത്തായി പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയായ കാരണം പരിശോധിച്ച് പുനരന്വേഷണത്തിന് തയ്യാറാവണമെന്ന് അബുദാബി ഐ എം സി സി കമ്മിറ്റി ആവശ്യപ്പെട്ടു. കേസിലെ പ്രതിയെ യാതൊരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പാലത്തായി കേസില്‍ വര്‍ഗീയ കാഡിറക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

പാലത്തായി പീഡനം: ഇരക്ക്  നീതി ലഭ്യമാക്കണമെന്ന് അബുദാബി ഐ എം സി സി

ഐ എം സി സി അബുദാബി കമ്മിറ്റി പ്രസിഡണ്ട് എന്‍ എം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂം മീറ്റിങ്ങില്‍ സെക്രട്ടറി പി എം ഫാറൂഖ് സ്വാഗതം പറഞ്ഞു. സീനിയര്‍ നേതാവ് ടി എസ് ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. അമീര്‍ പി എ, ഹക്കീം, അബ്ദുര്‍ റഹ് മാന്‍ കളനാട്, അഷ്റഫ് പൂച്ചക്കാട്, ഹാരിസ് കല്ലൂരാവി, അമീര്‍ ചെമ്പരിക്ക, അഷ്റഫ് വലിയവളപ്പില്‍, റഫീഖ് കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നബീല്‍ അഹ് മദ് നന്ദി പറഞ്ഞു.


Keywords:  Abudhabi, Kerala, Gulf, Molestation, Case, News, IMCC, palathai case; Abu Dhabi IMCC calls for justice

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia