city-gold-ad-for-blogger

പാലക്കുന്ന് സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കുന്ന് സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: പാലക്കുന്ന് സ്വദേശി രാമന്റെ മകന്‍ പ്രതാപ്(42) ബുധനാഴ്ച വൈകിട്ട് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതാപ് ജോലി കഴിഞ്ഞ് തിരിച്ചുവരവേ അബുദാബി ജമാസാത്ത് റോഡിലെ അല്‍വാദ മാളിന് മുന്നില്‍ കുഴഞ്ഞ് വീഴുകയും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പെ മരണം സംഭവിക്കുകയും ചെയ്തു.

ഭാര്യ കോട്ടച്ചേരി കുന്നുമ്മല്‍ സ്വദേശിനി ആബയും പത്തുവയസുള്ള മകനോടുമൊപ്പം ഖലീഫ സ്ട്രീറ്റില്‍ താമസിച്ച് വരികയായിരുന്നു പ്രതാപ്. ജോലി സമയം കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎംസിസി പ്രവര്‍ത്തകരായ ഖാലിദ് അറബിക്കാടത്തും, എം കെ അഹ്മദും നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച രാത്രി 11 മണിയോടെ പ്രതാപിന്റെ മൃതദേഹം അബുദാബി സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.

ഭാര്യ ആബ എട്ടുമാസം ഗര്‍ഭിണിയാണ്. മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പ്രതാപന്റെ മാതാപിതാക്കള്‍ മുംബൈയില്‍ സ്ഥിരതാമസക്കാരായതിനാല്‍ മൃതദേഹം മുംബൈയില്‍ കൊണ്ടുപോയി സംസ്‌കരിക്കാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: Palakunnu, Native, Obituary, Abudhabi, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia