city-gold-ad-for-blogger

ഐസിസി റാങ്കിംഗ്; ബംഗ്ലാദേശിനേക്കാള്‍ പിറകിലുണ്ടായിരുന്ന പാക്കിസ്ഥാന്‍ ജേതാക്കളായതോടെ എട്ടില്‍ നിന്ന് ആറിലെത്തി

ദുബൈ: (www.kasargodvartha.com 20.06.2017) ഐസിസി റാങ്കിംഗില്‍ പാക്കിസ്ഥാന് നേട്ടം. ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായതോടെ നേരത്തെ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ നില മെച്ചപ്പെടുത്തി പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്തേയ്ക്ക് കയറി.

നേരത്തെ ബംഗ്ലാദേശിനേക്കാളും പിറകിലുണ്ടായിരുന്ന അവര്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ റാങ്കിംഗില്‍ മൂന്നാമതുള്ള ഇന്ത്യയെയാണ് തോല്‍പ്പിച്ചത്. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് പാക്കിസ്ഥാന്‍ ആറാം സ്ഥാനത്തേയ്ക്ക് കയറിയത്. ബംഗ്ലാദേശ് ഏഴും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഐസിസി റാങ്കിംഗ്; ബംഗ്ലാദേശിനേക്കാള്‍ പിറകിലുണ്ടായിരുന്ന പാക്കിസ്ഥാന്‍ ജേതാക്കളായതോടെ എട്ടില്‍ നിന്ന് ആറിലെത്തി

Keywords:  Dubai, Gulf, news, Sports, Top-Headlines, World, India, cricket, Pakistan rise to No.6 in ICC ranking, inch closer to 2019 World Cup direct entry.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia