city-gold-ad-for-blogger

കഞ്ചാവ് ലോബികള്‍ പള്ളി ഇമാമിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു

ദുബൈ: (www.kasargodvatha.com 02/10/2016) കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനെതിരേ പ്രസംഗിച്ചതിന്റെ പേരില്‍ ക്ഷുഭിതരായ സാമൂഹിക ദ്രോഹികള്‍ ഇരുട്ടിന്റെ മറവില്‍ പള്ളി കോമ്പൗണ്ടിനകത്ത് പാര്‍ക്ക് ചെയ്ത കാര്‍ തകര്‍ത്ത സംഭവത്തില്‍ ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൈക്ക ജുമാ മസ്ജിദ് ഇമാമും പ്രമുഖ വാഗ്മിയുമായ സുബൈര്‍ ദാരിമിയുടെ കാറാണ് കഞ്ചാവ് ലോബികള്‍ തകര്‍ത്തത്.

ലഹരികളുടെ ഉപഭോഗം നിയന്ത്രണാധീതമായി വര്‍ധിക്കുകയും ചെറിയ കുട്ടികളില്‍ പോലും കഞ്ചാവ് ലോബികള്‍ പിടിമുറുക്കുകയും സാമൂഹിക സുരക്ഷിതത്വത്തിന് തന്നെ ഭീഷണി നേരിടുകയും ചെയ്യുന്ന വര്‍ത്തമാന സംഭവങ്ങള്‍ വരാനിരിക്കുന്ന വലിയ ദുരന്തങ്ങളിലേക്കുള്ള മുന്നറിയിപ്പുകളാണ്. ശക്തമായ ബോധവത്ക്കരണവും അതീവ ജാഗ്രതയും കൊണ്ട് മാത്രമേ ഈ കൊടിയ വിപത്തില്‍ നിന്നും യുവതയെ രക്ഷിക്കാനാവൂ. ലഹരി മാഫിയകള്‍ക്കെതിരേയും കഞ്ചാബ് ലോബികള്‍ക്കെതിരേയും ശബ്ദിക്കുന്നവരെ ഇത്തരം അതിക്രമങ്ങള്‍ കൊണ്ട് നിശബ്ദരാക്കാമെന്ന് ആരും കരുതണ്ട. സാമൂഹ്യദ്രോഹികളെ സമൂഹം ഒന്നടങ്കം ഒറ്റപ്പെടുത്തണമെന്നും ഇത്തരം ലോബികളില്‍ നിന്നും നമ്മുടെ കൗമാരങ്ങളെ കാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ദേരയിലുള്ള എം ഐ സി ഓഫീസില്‍ ചേര്‍ന്ന ദുബൈ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ദുബൈ കമ്മിറ്റി പ്രസിഡന്റ് ഷരീഫ് പൈക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി എ ഹമീദ് കെ പി കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ മാഷ് കരിങ്ങപ്പള്ളം സ്വാഗതം പറഞ്ഞു. അബ്ദു കുണ്ടില്‍, ഹാരിസ് പി എം, ഹമീദ് മല്ലം, അബ്ദുര്‍ റഹ് മാന്‍ ഹാജി, റഹ് മാന്‍ കല്ലായം, അന്‍ഷീദ് ഹില്‍ടന്‍, ഹമീദ് കുഞ്ഞിപ്പാറ, ശാഫി കലന്തര്‍, തസ്ലീം പൈക്ക, എം എ താജു പൈക്ക, കെ പി ഫൈസല്‍, പി എം എ ഹമീദ്, ശംസു കുഞ്ഞിപ്പാറ, എം കെ ഹമീദ്, ഖാദര്‍ പൈക്ക, നവാസ് കല്ലായം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബി എ ഹമീദ് നന്ദി പറഞ്ഞു.

കഞ്ചാവ് ലോബികള്‍ പള്ളി ഇമാമിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു

Keywords : Ganja, Attack, Masjid, Jamaath-Committee, Meeting, Gulf, Paika, Imam, Paika Jama ath committee condemn Attack against Imam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia