ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ പടന്നക്കാട് നിക്കാഹ് 2016; ദുബൈയിലും ഒരുക്കങ്ങള്‍
Mar 12, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 12/03/2016) ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ പടന്നക്കാട് 25, 26, 27 തീയ്യതികളില്‍ പടന്നക്കാട് ശിഹാബ് തങ്ങള്‍ നഗറില്‍ നടത്തുന്ന 'നിക്കാഹ് 2016 ' വിജയിപ്പിക്കാന്‍ എസ് ടി സി സി ദുബൈ കമ്മിറ്റി തീരുമാനിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നിര്‍ധനരായ നാല് പെണ്‍ കുട്ടികളുടെ വിവാഹ കര്‍മത്തിലും സാംസ്‌കാരിക സമ്മേളനത്തിലും അബ്ബാസ് അലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.
സാധാരണ സമൂഹ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി വധൂ വരന്മാരെ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിക്കാതെ അവരുടെ സ്വകാര്യത നില നിര്‍ത്തി വിവാഹങ്ങള്‍ സ്വന്തം വീടുകളില്‍ നടത്തുകയും നിക്കാഹ് കര്‍മം പള്ളിയില്‍ വെച്ച് നടത്തപ്പെടുകയുമാണ് ചെയ്യുന്നത്. കെ.പി ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.എച്ച് ഷറഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്ല, കെ.പി ബദറുദ്ദീന്‍, ബി. അബൂബക്കര്‍, കെ.പി അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. അസീസ് പടന്നക്കാട് സ്വാഗതവും ബാസിത് മുണ്ടോള്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, Padannakad, Programme, Meeting, Gulf, Mahar 2016.