പി.എ അബ്ബാസ് ഹാജിയുടെ സ്മരണാര്‍ത്ഥം ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് അവാര്‍ഡ് നല്‍കും
Jan 9, 2016, 10:00 IST
ജില്ലാ കെ എം സി സി ത്രൈമാസ പരിപാടികള്‍ക്ക് രൂപം നല്‍കി
ദുബൈ: (www.kasargodvartha.com 09.01.2016) കെ എം സി സി സ്ഥാപക നേതാവും ദുബൈ സംസ്ഥാന കെ എം സി സി മുന്‍ പ്രസിഡണ്ടുമായിരുന്ന പി.എ അബ്ബാസ് ഹാജിയുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും കാസര്‍കോട് ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകനെ കണ്ടെത്തി അവാര്‍ഡ് നല്‍കാന്‍ ദേര സബ്ക്ക കെ എം സി സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദുബൈ കാസര്‍കോട് ജില്ലാ - മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരുന്ന മൂന്ന് മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
സൗഹൃദം സമന്വയം സമാധാനം എന്ന പ്രമേയവുമായി മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ പ്രചാരണാര്‍ത്ഥം ജനുവരി 23ന് അല്‍ബറാഹ കെ എം സി സി ഹാളില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേയും ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ഫെബ്രുവരിയില്‍ ആരംഭിക്കും.
പ്രവാസികളുടെ ദൈനംദിന കാര്യങ്ങളില്‍ അറിഞ്ഞിരിക്കേണ്ടതും ബോധവാന്‍മാരായിരിക്കേണ്ടതുമായ നിയമ, സാമ്പത്തിക, വിസാ കാര്യങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഫെബ്രുവരി 26 ന് അല്‍ ബറഹ കെ എം സി സി ഹാളില്‍ 'ബോധനം 2016' എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, സാമ്പത്തിക, നിയമ വിദഗ്ധരും ക്ലാസെടുക്കും. മാര്‍ച്ച് മാസത്തില്‍ ജില്ലാ സര്‍ഗധാര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ഗ സന്ധ്യയും സംഘടിപ്പിക്കും.
ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഹസൈനാര്‍ തോട്ടുഭാഗം, ഹനീഫ കരുമട്ട, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ടി.ആര്‍ ഹനീഫ മേല്‍പറമ്പ്, ഖാദര്‍ ബെണ്ടിച്ചാല്‍, ഹസൈനാര്‍ ബീജന്തടുക്കം, ഇസ്മാഈല്‍ നാലാംവാതുക്കല്‍, മണ്ഡലം ഭാരവാഹികളായ സലാം കന്യപ്പാടി, യൂസുഫ് മുക്കൂട്, അഷ്‌റഫ് ബോസ്, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, ഡോക്ടര്‍ ഇസ്മാഈല്‍, റഫീഖ് മാങ്ങാട്, പി.ഡി നൂറുദ്ദീന്‍, നജീബ് പീടികയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശരീഫ് പൈക്കം നന്ദി പറഞ്ഞു.
Keywords : Award, Gulf, Committee, KMCC, Meeting, Leader, Muslim-league, P. A Abbas Haji.