അല്‍സാദിഖ്-നിസാര്‍ ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ്; അവര്‍ ഓണ്‍ ഇന്ത്യന്‍ ഫൈനലില്‍
Feb 19, 2013, 11:04 IST
ദുബൈ: 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കായി അല്‍സാദിഖ്-നിസാര്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫൈലിലെത്തി.
വാശിയേറിയ സെമിഫൈനലില്‍ കിന്റര്‍ ഗാര്‍ട്ടന്‍ സ്റ്റാട്ടേഴ്‌സിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ ഓണ്‍ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് നേടി (തേജ്പാല്‍ 15, ശ്രീനിവാസ് 14, യസീദ് 16).
മറുപടി ബാറ്റിംഗില്‍ കെ.ജി.എസിന്റെ ദേവ്‌നാസ് 29 റണ്‍സുമായി പൊരുതിയെങ്കിലും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മാത്രമേ നേടാനായുള്ളു. ബുധനാഴ്ച രാവിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അവര്‍ ഓണ്‍ ഇന്ത്യന്‍, ഡി.പി.എസ് ദുബൈയുമായി ഏറ്റുമുട്ടും.
Keywords: Our own Indian school, Team, Winner, Cricket Tournament, Qualified, Final, Dubai, Alsadiq-Nisar Inter school cricket, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News