city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഒരുമയുടെ കരുണ': റമദാന്‍ ക്വിസ് മത്സര വിജയിക്കുള്ള ഉപഹാരം കൈമാറി

ഖത്തര്‍: (www.kasargodvartha.com 13/07/2016) പുണങ്ങളുടെ മാസമായ റമദാനില്‍ 'ഒരുമയുടെ കരുണ' എന്ന കൂട്ടായ്മ സംഘടിപ്പിച്ച റമദാന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ച മത്സരാര്‍ത്ഥിക്കുള്ള ഉപഹാരം കൈമാറി. അസീസിയ ഓഫീസില്‍ നടന്ന ചടങ്ങില്‍ മത്സര വിജയി മുഹമ്മദ് റഫീഖിനുള്ള ഉപഹാരം കൂട്ടായ്മയുടെ അംഗമായ റഷീദ് ഖത്തര്‍ കൈമാറി. പ്രസിഡണ്ട് മുജീബ്, സെക്രട്ടറി മുസ്തഫ, ട്രഷറര്‍ ഹംസ, മറ്റു അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

'ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' എന്ന പ്രവാചക വചനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നമുക്കിടയില്‍ പ്രയാസമനുഭവിക്കുന്നവരിലേക്ക് ഒരു കൈത്താങ്ങായി നിലവിലുള്ള ഖത്തര്‍ പ്രവാസി കൂട്ടായ്മയാണ് 'ഒരുമയുടെ കരുണ'. സഹായ അഭ്യര്‍ത്ഥനകളുമായി വരുന്ന ഓരോ കണ്ണുനീരുകള്‍ക്ക് ഒരു തുണയായി, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ടുഴലുന്നവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീരേകി, ഒട്ടനവധി മേഖലകളില്‍ സാന്ത്വനത്തിന്റെ തണലായിമാറാന്‍ കഴിഞ്ഞു ഈ കൂട്ടായ്മയ്ക്ക്.

'ഒരുമയുടെ കരുണ': റമദാന്‍ ക്വിസ് മത്സര വിജയിക്കുള്ള ഉപഹാരം കൈമാറി

Keywords : Quiz, Competition, Winner, Gulf, Qatar, Orumayude Karuna, Orumayude Karuna Quiz competition: prize distributed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia