city-gold-ad-for-blogger

'ഓര്‍മയില്‍ ഒരു വസന്തകാലം' സി ഡി ബ്രോഷര്‍ പ്രകാശനം ചെയ്തു

അബുദാബി: (www.kasargodvartha.com 17/04/2016) ബി ജി എം മ്യൂസിക് ബാന്‍ഡ് അബുദാബിയുടെ പ്രഥമ സംരംഭമായ 'ഓര്‍മയില്‍ ഒരു വസന്തകാലം' എന്ന സി ഡിയുടെ ബ്രോഷര്‍ പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന 'ഉമ്മ' അബുദാബിയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് യു എ ഇയിലെ പ്രശസ്ത കവി ഖാലിദ് അഹ് മദ് അല്‍ ദന്‍ഹാനി നിര്‍വഹിച്ചു. പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ പരത്തുള്ളി രവീന്ദ്രന്‍, യുവ കവി കെ കെ ശ്രീ പിലിക്കോട്, മധു പരവൂര്‍, ബാബുരാജ് തിരുവഴിക്കാട്, സുനില്‍ മാടമ്പി തുടങ്ങിയവര്‍ രചിച്ച 10 ഗ്രാമീണ ഗാനങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജിജോ മനോഹറിന്റെ സംഗീത സംവിധാനത്തില്‍, ചിത്ര ശ്രീവത്സന്‍, ജിജോ മനോഹര്‍, ദിവ്യ വിമല്‍, സുധ സുധീര്‍, രാജേഷ് കൊട്ടറ, അനില്‍ പാരിപ്പള്ളി, ലത്വീഫ്, മേധാ സുധീര്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഭരത് മുരളി നാടകോത്സവം ഉള്‍പെടെ പശ്ചാത്തല സംഗീതത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ മുഹമ്മദലി കൊടുമുണ്ട പശ്ചാത്തല സംഗീതവും എല്‍ദൊ അബ്രഹാം സാങ്കേതിക സഹായവും നല്‍കി. ഏപ്രില്‍ അവസാന വാരം സി ഡി പുറത്തിറങ്ങും.

'ഓര്‍മയില്‍ ഒരു വസന്തകാലം' സി ഡി ബ്രോഷര്‍ പ്രകാശനം ചെയ്തു

Keywords : Abudhabi, Gulf, Poem, CD Brochure Release, Ormayil Oru Vasanthakalam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia