city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാനവികതയുടെ സൗഹൃദത്തിന് ഫുട്‌ബോള്‍ നല്‍കുന്ന സംഭാവന മഹത്തരം: കെ.എം അബ്ബാസ്

ദുബൈ: (www.kasargodvartha.com 24.11.2015) മാനവിക സൗഹൃദം നിലനിര്‍ത്തുന്നതില്‍ കായിക വിനോദങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രവാസികളുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നും നമ്മുടെ നാടിന്റെ ഉത്സവങ്ങളായി മാറുകയാണ് പതിവെന്നും കഥാകൃത്തും ദുബൈയില്‍ സിറാജ് ദിന പത്രം എഡിറ്റര്‍ ഇന്‍ ചീഫുമായ കെ.എം അബ്ബാസ് അഭിപ്രായപ്പെട്ടു. ഒറവങ്കര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ കീഴില്‍ കളിക്കാനിറങ്ങുന്ന 'അപ്‌സര അവെഞ്ചെര്‍സ് ഒറവങ്കര ഫുട്‌ബോള്‍ ക്ലബ്' പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപനവും ലോഗോ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് അമീര്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. അപ്‌സര ഗ്രൂപ്പ് ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. ക്ലബ്ബിന്റെ ലോഗോ അപ്‌സര ഗ്രൂപ്പ് ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അപ്‌സര, കെ.എം അബ്ബാസിന് കൈമാറി നിര്‍വഹിച്ചു.

കഴിഞ്ഞ കൊല്ലമാണ് യു.എ.ഇയില്‍ ഒറവങ്കരയുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് നിലവില്‍ വന്നത്. നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത ടീം മികച്ച പ്രകടനം കാഴ്ച വെക്കുകയും നിരവധി ട്രോഫികള്‍ നേടുകയും ചെയ്തിട്ടുണ്ട്. ടീമിന്റെ പുതിയ മാനേജ്‌മെന്റ് നിലവില്‍ വന്നു. അഹ്മ്മദ് റിയാസ് അപ്‌സര (ചെയര്‍മാന്‍), അമീര്‍ കല്ലട്ര (പ്രസിഡണ്ട്), ഒ.എം. അബ്ദുള്ള (വൈസ് ചെയര്‍മാന്‍), ഖലീലു റഹ് മാന്‍ (ടീം മാനേജര്‍), ഒ.എ ത്വയ്യിബ് (പബ്ലിക് റിലേഷന്‍), അബ്ദുല്‍ ഹക്കീം (ടീം മെന്റര്‍), ഒ.യു അഷ്‌റഫ് (ഫിനാന്‍സ് കണ്‍ട്രോളര്‍), അറഫാത്ത് അബ്ദുല്ല ഹുസ്സൈന്‍ (ട്രഷറര്‍), ഫഹദ് അബ്ദുല്ല (ടീം കോഡിനേറ്റര്‍), ലത്വീഫ് കോച്ചനാട് (ഫെസിലിറ്റി മാനേജര്‍), മജീദ് കരള്‍ (ഗ്രൗണ്ട് മാനേജര്‍).

കഴിഞ്ഞ സീസണില്‍ ഒറവങ്കര ടീമിന് വേണ്ടി മികച്ച കളി പുറത്തെടുത്ത മൂന്ന് കളിക്കാര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി. സെന്റര്‍ ഡിഫണ്ടര്‍ അസര്‍ ചെമ്പിരിക്കയ്ക്ക് എം.എ മുഹമ്മദ് കുഞ്ഞിയും മിഡ് ഫീല്‍ഡറായ ശ്രീജിത്ത് കീഴൂരിന് മുഹമ്മദ് കുഞ്ഞി ഖാദിരിയും ഫോര്‍വേഡായ ജസീം കട്ടക്കാലിന് ഹനീഫ് മരവയലും ഉപഹാരം സമര്‍പ്പിച്ചു.

അപ്‌സര ഗ്രൂപ്പ് ഡയറക്ടര്‍ നിസാം അപ്‌സര, അപ്‌സര ഗ്രൂപ്പ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ജമാല്‍, അല്‍ മൂസാവി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ മുഹമ്മദ് കുഞ്ഞി, എമ്പറര്‍ ഷിപ്പിംങ് ലൈന്‍ മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് കുഞ്ഞി ഖാദിരി, അല്‍ സഫ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹനീഫ് മരവയല്‍, സ്‌റ്റൈലോ ഗ്രൂപ്പ് ചെയര്‍മാന്‍ ഉസ്മാന്‍ അബ്ദുല്ല, അബ്ദുല്‍ ഹക്കീം, ഖലീലു റഹ് മാന്‍, ഷബീര്‍ കീഴൂര്‍, മിഫ്രാ അബൂബക്കര്‍ മങ്ക്‌ലൂര്‍, ഫൈസല്‍ ദേളി, അഹ് മദ് ഡിംഗ് ഡോംഗ്, അഷ്‌റഫ് വളപ്പില്‍, റഹ് മാന്‍ കൈനോത്ത്, സുലൈമാന്‍ കീഴൂര്‍, അബ്ദുല്ല ദേളി, ഫൈസല്‍ ദേളി, അസര്‍ ചെമ്പിരിക്ക, ഒ.എ താഹിര്‍, ഒ.എം.അബ്ദുള്ള പ്രസംഗിച്ചു.

മാനവികതയുടെ സൗഹൃദത്തിന് ഫുട്‌ബോള്‍ നല്‍കുന്ന സംഭാവന മഹത്തരം: കെ.എം അബ്ബാസ്

Keywords : Dubai, Melparamba, Gulf, Football, Sports, Logo, Release, Oravangara, KM Abbas, Oravangara Green Star Club.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia