city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jobs | യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 100ൽ അധികം ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദമായി അറിയാം

 Opportunity for Male Nurses in UAE
Photo Credit: Facebook/ UAE, Representational Image Generated by Meta AI

● അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18.
● ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും.
● അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
● ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: (KasargodVartha) യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന സ്ഥാപനത്തിലേക്ക് 100ൽ അധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നോർക്ക റൂട്ട്സ് ആണ് ഈ റിക്രൂട്ട്മെൻ്റ്  നടത്തുന്നത്. നഴ്സിംഗിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി  യോഗ്യതയും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു  വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും  ഉണ്ടായിരിക്കണം.  

ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്)  യോഗ്യതയും മെഡിക്കൽ നഴ്സിംഗ് പ്രാക്ടീസിംഗ് ലൈസൻസും  അത്യാവശ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവിയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പാസ്പോർട്ട്  എന്നിവയുടെ പകർപ്പുകളും സഹിതം  www(dot)norkaroots(dot)org  അല്ലെങ്കിൽ www(dot)nifl(dot)norkaroots(dot)org എന്നീ വെബ്സൈറ്റുകൾ വഴി 2025 ഫെബ്രുവരി 18-നകം അപേക്ഷ സമർപ്പിക്കണം എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

മുൻഗണനയും  നിയമന നടപടികളും

അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടീസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉള്ളവർക്ക് ഈ നിയമനത്തിൽ മുൻഗണന ലഭിക്കും. ലൈസൻസ് ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം  യോഗ്യത നേടേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അബുദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്ചയിൽ ഒരു ദിവസം അവധി), ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളിൽ (ജലാശയത്തിലുള്ള പ്രദേശങ്ങൾ) സൈക്കിൾ റൊട്ടേഷൻ വ്യവസ്ഥയിൽ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ഉണ്ടായിരിക്കും.

ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 5,000 ദിർഹം ശമ്പളവും, താമസ സൗകര്യം, സൗജന്യ ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യാനുള്ള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങൾ,  രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വിമാന ടിക്കറ്റ്  എന്നിവ ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്കായി

കൂടുതൽ വിവരങ്ങൾക്കായി 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവ വഴിയോ ബന്ധപ്പെടാവുന്നതാണ്.


ഈ വാർത്ത ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.

Norka Roots invites applications for 100+ male nurse vacancies in a leading healthcare institution in Abu Dhabi, UAE.  BSc, Post BSc with Emergency/ICU experience and BLS, ACLS certifications are required. Apply online before February 18th. Attractive salary and benefits offered.

#UAENurseJobs, #NorkaRoots, #HealthcareJobs, #MaleNurses, #GulfJobs, #AbuDhabiJobs

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia