'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ് മ'; സീദു കടവത്തിനും ജാസ്മീന്‍ സാബിറിനും ഉപഹാരം നല്‍കി
Mar 24, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 24/03/2016) എം വൈ എല്‍ ഒറവങ്കര യു എ ഇ സംഘടിപ്പിച്ച 'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ് മ' യില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഉപഹാരം സീദു കടവത്തിനും മാതൃക പ്രവാസി വനിതക്കുള്ള ഉപഹാരം ജാസ്മിന്‍ സാബിറിനും ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് പി കെഅന്‍വര്‍ നഹ സമ്മാനിച്ചു. അപ്‌സര ഗ്രൂപ്പ് സി ഇ ഒ റിയാസ് അപ്‌സര മുഖ്യാഥിതിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ എം അബ്ദുല്ല ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു.
രണ്ട് പതിറ്റാണ്ടിലധികമായി നാട്ടിലെ രാഷ്ട്രീയ - സാംസ്‌കാരിക - പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന സീദു കടവത്തിന് മികച്ച സാമൂഹ്യ സേവനത്തിനും അടുക്കള കൃഷിയിലൂടെ ദുബൈയിലെ പ്രവാസി തദ്ദേശ കുടുംബിനികള്‍ക്ക് മാതൃകയായിത്തീര്‍ന്ന ജാസ്മിന്‍ സാബിറിന് മാതൃക പ്രവാസി വനിതക്കുള്ള ഉപഹാരവുമാണ് ചടങ്ങില്‍ സമ്മാനിച്ചത്. ദുബൈ അബുഹൈലിലുള്ള സ്‌കൗട്ട് മിഷന്‍ ഫില്ലി ഗ്രൗണ്ടിലാണ് എട്ട് ടീമുകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വിനോദ വിജ്ഞാന പരിപാടികള്‍ ഉള്‍പെട്ട കുടുംബ സംഗമവും അരങ്ങേറിയത്.
എം വൈ എല്‍ ഒറവങ്കര യു എ ഇ പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖലീലു റഹ് മാന്‍, ട്രഷറര്‍ ഒ യു അഷ്‌റഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അറഫാത്ത് അബ്ദുല്ല ഹുസൈന്‍, എം എ മുഹമ്മദ് കുഞ്ഞി, ഹനീഫ് കല്‍മട്ട, സാബിര്‍ എ എം ടി, ഷാഫി ചാപ്പ, അഷ്‌റഫ് ബ്രിട്ടീഷ്, അറഫാത്ത് മരവയല്‍, ഫവാസ് പൂച്ചക്കാട്, ടി ആര്‍ ഹനീഫ്, ഹൈദു പള്ളിക്കാല്‍, റാഷിദ് കുന്നരിയത്ത്, അഹ് മദ് മരവയല്‍, നിസാര്‍ കൈനോത്ത്, സമീര്‍ കീഴൂര്‍, അഷ്‌റഫ് ഉപ്പള, ഷംസുദ്ദീന്‍ അബുദാബി നേതൃത്വം നല്‍കി.
Keywords : Dubai, Programme, Gulf, Melparamba, MYL, Oravangara.