city-gold-ad-for-blogger

'ഓപ്പറേഷന്‍ ഫ്രിഡ്ജ്'; യുഎഇയില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേര്‍ പിടിയില്‍

അബൂദബി: (www.kasargodvartha.com 22.11.2020) യുഎഇയില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേര്‍ പിടിയില്‍.  മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിലെ മൂന്ന് പേരാണ് 'ഓപ്പറേഷന്‍ ഫ്രിഡ്ജി'ലൂടെ പൊലീസ് പിടിയിലായത്. യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറി കണ്ടെയ്‌നറില്‍ 123 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ദുബൈ പൊലീസ് പരാജയപ്പെടുത്തിയത്. 

ഡെലിവറി നടത്താനെന്ന വ്യാജേന കണ്ടെയ്‌നറില്‍ നിന്ന് മയക്കുമരുന്ന് വീണ്ടെടുക്കാന്‍ നീക്കം നടത്തുകയായിരുന്നു. ഇതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിരീക്ഷണം നടത്തിയാണ് ക്രിസ്റ്റല്‍ മെത്ത് ശേഖരം പിടികൂടിയത്.

'ഓപ്പറേഷന്‍ ഫ്രിഡ്ജ്'; യുഎഇയില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേര്‍ പിടിയില്‍

 പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഷാര്‍ജ പൊലീസ്, ഷാര്‍ജ കസ്റ്റംസ് എന്നിവയുമായി മികച്ച ഏകോപനം നടന്നതായി ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹരേബ് വ്യക്തമാക്കി. 12,000 ദിര്‍ഹം പ്രതിഫലമാണ് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് പിടിയിലായ മൂന്നംഗ സംഘം പൊലിസിനോട് സമ്മതിച്ചു.

Keywords: Abudhabi, news, Gulf, World, Top-Headlines, Police, Operation Fridge: Dubai cops foil bid to smuggle 123kg drugs in vegetable container

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia