city-gold-ad-for-blogger

ഓണ്‍ലൈന്‍ പട്‌ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നാലാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച ദുബൈയില്‍

ദുബൈ: (www.kasargodvartha.com 17/11/2016) ഓണ്‍ലൈന്‍ പട്‌ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നാലാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച ദുബൈയില്‍ സംഘടിപ്പിക്കും. വൈകുന്നേരം ആറു മണിക്ക് ദുബൈ റൊട്ടാന ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയോടനുബന്ധിച്ച് ഓണ്‍ലൈന്‍ പട്‌ളയുടെ പുതിയ ലോഗോ പ്രകാശനം ചെയ്യും. തുടര്‍ന്ന് മൈന്‍ഡ് ലോട്ട് എഡ്യുക്കേഷന്റെയും കാസര്‍കോട് വാര്‍ത്തയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രൊഫ. മുജീബ് പട്‌ള മോട്ടിവേഷന്‍ ക്ലാസും എടുക്കും.

ഗ്രൂപ്പ് മെമ്പര്‍മാരുടെ വിവിധയിനം കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. പരിപാടിയില്‍ യു.എ.ഇയിലുള്ള എല്ലാ പട്‌ള നിവാസികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ പട്‌ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നാലാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച ദുബൈയില്‍


Keywords:  Dubai, Gulf, Patla, Online Patla whatsapp group anniversary program on Friday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia