city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 2 ആയി

റിയാദ്: (www.kasargodvartha.com 11.11.2021) സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരാവസ്ഥയിലായിരുന്ന മലപ്പുറം പുകയൂര്‍ സ്വദേശി കൊളക്കാടന്‍ അബ്ദുര്‍ റഊഫാ(37)ണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍കൂടി ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി റിശാദ് അലി നേരത്തെ മരിച്ചിരുന്നു. 

ഞായറാഴ്ച മദീനയില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു കാര്‍ ഒട്ടകത്തിലിടിച്ചത്. അബ്ദുര്‍ റഊഫ് ഓടിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. എട്ട് വര്‍ഷത്തോളമായി ജിദ്ദ ശറഫിയ്യയിലെ മൗലവി ജനറല്‍ സെര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മരിച്ച റിശാദ് അലിയുടെ ഭാര്യ ഫര്‍സീന, നാട്ടുകാരനായ നൗഫലിന്റെ ഭാര്യമാതാവ് റംല എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ജിദ്ദ ഒബ്ഹൂറിലെ കിംങ് അബ്ദുല്ല മെഡികല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 2 ആയി

മരിച്ച റിശാദ് അലിയുടെ മൂന്ന് വയസുള്ള മകളും, നൗഫലിന്റെ ഭാര്യ റിന്‍സിലയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. റിന്‍സിലയുടെ 16 വയസുള്ള സഹോദരനും സുഖംപ്രാപിച്ച് വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Keywords: Riyadh, News, Gulf, World, Top-Headlines, Accident, Death, Injured, Hospital, Treatment, One more died in accident after car hit camel in Saudi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia