കുവൈത്തിലെ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്
Jun 20, 2021, 16:13 IST
കുവൈത്ത് സിറ്റി: (www.kvartha.com 20.06.2021) കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് അപകടം.
ശുവൈഖ് വ്യവസായ മേഖല, സബ്ഹാന്‍, സാല്‍മിയ, അര്‍ദിയ, മിന അബ്ദുല്ല എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് അഗ്‌നിശമനസേന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Keywords: Kuwait City, News, Gulf, World, Top-Headlines, fire, One dead, 2 injured in warehouse fire