ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്
Feb 13, 2022, 15:49 IST
മസ്ഖത്: (www.kasargodvartha.com 13.02.2022) ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ചര്‍, ഫിഷറീസ് ആന്‍ഡ് വാടര്‍ റിസോഴ്‌സസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹൌത് വിലായത്തിലെ സറബ് പ്രദേശത്ത് കടലില്‍ നിയമവിരുദ്ധമായി മീന്‍പിടിക്കുന്നതിനിടെ യാണ് 18 പ്രവാസികളും പിടിയിലായത്.
ദുഖമിലെ പൊലീസ് സേനയുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രവാസികളെ കസ്റ്റഡിയിലെടുത്ത ശേഷം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സംയുക്ത പരിശോധക സംഘത്തിന് കൈമാറിയിരിക്കുകയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Keywords: Muscat, News, Gulf, World, Top-Headlines, Oman, Fishermen, Expat, Deport, Oman to deport 18 expats.