വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഒമാന്‍
മസ്‌കത്: (www.kasargodvartha.com 09.07.2021) ഒമാനില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹ് മദ് അല്‍ സഈദി ആണ് ഇക്കാര്യം അറയിച്ചത്. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരായ നടപടികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
സര്‍കാര്‍ ജീവനക്കാര്‍ വാക്‌സിനെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
Keywords: Muscat, News, Gulf, World, Top-Headlines, Vaccinations, COVID-19, Oman threatens action against unvaccinated civil servants