കോവിഡ് 19: ഒമാനില്‍ 24 മണിക്കൂറിനിടെ 13 മരണം, പുതുതായി 1,147 പേര്‍ക്ക് കൂടി രോഗബാധ
Jul 26, 2020, 16:58 IST
മസ്‌കത്ത്: (www.kasargodvartha .com 26.07.2020) ഒമാനില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 384 ആയി. രാജ്യത്ത് പുതുതായി 1,147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ വിദേശികളുമാണ്. ഇതോടെ ഒമാനില്‍ 76,005 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച 1,238 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 55299 ആയി. 545 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3187 പരിശോധനകളാണ് രാജ്യത്ത് അധികമായി നടത്തിയത്.
Keywords: Muscut, news, Gulf, World, Health-Department, COVID-19, Trending, Death, hospital, Treatment, Oman reports 1,147 cases, including 13 deaths