Heavy rain | ഉഷ്ണമേഖല ന്യൂനമര്‍ദം: ഒമാനിലെ ദോഫാറിലും അല്‍ വുസ്തയിലും ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം
മസ്ഖത്: (KasargodVartha) അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ഉഷ്ണമേഖല ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. മണിക്കൂറില്‍ 31 കി.മീറ്ററില്‍ താഴെ വേഗതയിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.
ഒമാന്‍ തീരത്തുനിന്ന് 1440 കി.മീറ്റര്‍ അകലെയാണ് നിലവില്‍ ന്യൂനമര്‍ദം. ഉഷ്ണമേഖല ന്യൂനമര്‍ദം ഒമാന്‍, യമന്‍ തീരങ്ങളിലേക്ക് നീങ്ങുമെന്നാന്ന് പ്രാരംഭ സൂചനകള്‍. ഇത് മേഘങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമാകും. ഞായറാഴ്ച (22.10.2023) ഉച്ചയ്ക്ക് ശേഷം അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഒമാനിലെ വിവിധ ഗവര്‍ണറേറുകളില്‍ ബുധനാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Oman, Gulf, Rain, Heavy Rain, sunday, Weather, News, World, Top-Headlines, Oman: Heavy rains expected during weekend.