city-gold-ad-for-blogger

ഒമാന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ തീരുമാനം

മസ്‌കത്ത്: (www.kvartha.com 08.02.2021) ഒമാന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചത്. ജനുവരി 25 മുതലാണ് ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചത്. ഇത് പിന്നീട് രണ്ട് തവണയായി ഓരോ ആഴ്ച വീതം നീട്ടുകയായിരുന്നു.

അതേസമയം രാജ്യത്തിന് പുറത്തുള്ള സ്വദേശികള്‍ക്ക് ആവശ്യമെങ്കില്‍ കര അതിര്‍ത്തികളിലൂടെ പ്രവേശനം അനുവദിക്കും. ഇവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് പുറമെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. പുതിയ രോഗികള്‍ക്ക് ഒപ്പം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കജനകമാണെന്നും കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരാന്‍ അതാണ് കാരണമെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞയാഴ്ച വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

ഒമാന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ തീരുമാനം

Keywords: News, World, Gulf, Top-Headlines, COVID-19, Press meet, Muscat, Oman extends closure of land borders

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia