city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Oman Air | ഇന്‍ഡ്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍; കൊച്ചി, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വീതം

മസ്ഖത്: (www.kasargodvartha.com) ഒമാന്‍ എയര്‍, ഇന്‍ഡ്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. മസ്ഖറ്റില്‍ നിന്ന് കൊച്ചി, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. 

മസ്ഖതില്‍ നിന്ന് എട്ട് ഇന്‍ഡ്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തും. ആഴ്ചയില്‍ 18 അധിക സര്‍വീസുകളും ഉണ്ടാകും. ഡെല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും ആഴ്ചയില്‍ 10 സര്‍വീസുകളും ബെംഗ്‌ളൂറു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും എയര്‍ലൈന്‍ ഓപറേറ്റ് ചെയ്യും.

Oman Air | ഇന്‍ഡ്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍; കൊച്ചി, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വീതം


രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്‍ഡ്യന്‍ സബ്കോന്‍ഡിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

Keywords:  news,World,international,Gulf,Oman,Travel,passenger,Top-Headlines, Oman Air increases number of flights Between Muscat and Kochi, Delhi and Chennai

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia