city-gold-ad-for-blogger

കാസര്‍കോട്ടുകാരെ സ്‌നേഹിച്ച ഒമാനിലെ അബ്ദുല്‍ ഫതാഹ് മുഹമ്മദ് നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കസബ് (ഒമാന്‍): (www.kasargodvartha.com 18.10.2014) കാസര്‍കോട്ടുകാരെ ഏറെ സ്‌നേഹിക്കുകയും നിരവധി പേരുടെ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്ത കസബിലെ അബ്ദുല്‍ ഫതാഹ് മുഹമ്മദ് നൂര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അറിയപ്പെടുന്ന ബിസിനസുകാരനായ അബ്ദുല്‍ ഫതാഹ് ഒമാന്‍ കസബിലെ മുഹമ്മദ് നൂര്‍ ഹസനിന്റെ മകനാണ്. ചെമ്പിരിക്ക-മംഗലാപുരം ഖാസിയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുമായി ഏറെ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു നൂര്‍ മുഹമ്മദും അബ്ദുല്‍ ഫതാഹും കുടുംബവും.

1993 ല്‍ എം.ഐ.സി ക്യാമ്പസിനകത്ത് നിര്‍മ്മിച്ച പള്ളി പണിതത് അബ്ദുല്‍ ഫതാഹായിരുന്നു. മലയാളികളേയും വിശിഷ്യ കാസര്‍കോട്ടുകാരെയും സ്‌നേഹിച്ചിരുന്ന നൂര്‍ മുഹമ്മദിന്റെ നിര്‍മ്മാണ മേഖലയിലുള്ള വിവിധ കമ്പനികളില്‍ നിരവധി കാസര്‍കോട്ടുകാര്‍ ജോലി ചെയ്തിരുന്നു. ചെമ്പിരിക്ക ട്രാവെല്‍സ് ഉടമ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു അബ്ദുല്‍ ഫതാഹ്. കാസര്‍കോട്ട് പല തവണ സന്ദര്‍ശിച്ചിട്ടുള്ള അബ്ദുല്‍ ഫതാഹിന്റെ എളിമയാര്‍ന്ന പെരുമാറ്റം നാട്ടുകാരെ പോലും ആകര്‍ഷിച്ചിരുന്നു.

മുഹമ്മദ് നൂറിന്റെ വിയോഗം കാസര്‍കോട്ടെ നിരവധി പേരില്‍ സങ്കടമുളവാക്കി. നല്ല സ്വഭാവത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. ഏത് കാര്യത്തിനായി ബന്ധപ്പെട്ടാലും നിര്‍ലോഭമായ പിന്തുണയും സഹകരണവും സഹായവും അദ്ദേഹത്തില്‍ നിന്നും ലഭിച്ചിരുന്നതായി അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ പറഞ്ഞു.
കാസര്‍കോട്ടുകാരെ സ്‌നേഹിച്ച ഒമാനിലെ അബ്ദുല്‍ ഫതാഹ് മുഹമ്മദ് നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അബ്ദുല്‍ ഫത്താഹ് സിഎം അബ്ദുല്ല മൗലവിയോടൊപ്പം എം ഐ സി ക്യാമ്പസിലെ 
മസ്ജിദു അബ്ദുല്‍ ഫത്താഹിനരികെ (ഫയല്‍ ചിത്രം Supplied)
കാസര്‍കോട്ടുകാരെ സ്‌നേഹിച്ച ഒമാനിലെ അബ്ദുല്‍ ഫതാഹ് മുഹമ്മദ് നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു



കാസര്‍കോട്ടുകാരെ സ്‌നേഹിച്ച ഒമാനിലെ അബ്ദുല്‍ ഫതാഹ് മുഹമ്മദ് നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
1993 ല്‍ അബ്ദുല്‍ ഫതാഹ് എം.ഐ.സി ക്യാമ്പസിനകത്ത് നിര്‍മ്മിച്ച പള്ളി



അബ്ദുല്‍ ഫത്താഹിന്റെ വിയോഗം ജില്ലക്ക് കനത്ത നഷ്ടം: യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി

ചട്ടഞ്ചാല്‍: ഒമാന്‍ കസബിലെ പൗരപ്രമുഖന്‍ അബ്ദുല്‍ ഫത്താഹ് മുഹമ്മദ് നൂറിന്റെ വിയോഗത്തോടെ കാസര്‍കോട് ജില്ലക്ക് കനത്ത നഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുര്‍ റഹ്്മാന്‍ മൗലവി പറഞ്ഞു. കാസര്‍കോട്ടുകാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച അബ്ദുല്‍ ഫത്താഹ് ജില്ലയുടെ പുരോഗതിക്കും പരിശ്രമിച്ചിരുന്നു. എം.ഐ.സി ക്യാമ്പസിനകത്തെ പള്ളി പൂര്‍ണമായും പണിതത് അദ്ദേഹമാണ്. എല്ലാ ഒത്താശ ചെയ്ത് സഹായിക്കുകയും അവ നേരില്‍ കാണാന്‍ നിരവധി തവണ ജില്ലയില്‍ വരികയും ചെയ്തിട്ടുണ്ട് ആ മഹാന്‍. നിഷ്‌കാമ കര്‍മിയായിരുന്ന അബ്ദുല്‍ ഫത്താഹിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നിരവധി കാസര്‍കോടുകാര്‍ക്ക് അനുഗ്രഹമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടുകാരെ സ്‌നേഹിച്ച ഒമാനിലെ അബ്ദുല്‍ ഫതാഹ് മുഹമ്മദ് നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ മസ്ജിദു അബ്ദുല്‍ ഫത്താഹില്‍ നടന്ന അബ്ദുല്‍ ഫത്താഹ് അനുസ്മരണം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും നടന്നു. പ്രാര്‍ത്ഥനക്ക് യുഎം അബ്ദുര്‍ റഹ്്മാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ദുല്ലാഹില്‍ അര്‍ശദി, നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി തങ്ങള്‍ മാസ്തിക്കുണ്ട്, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, സിറാജ് ഹുദവി പല്ലാര്‍, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി സല്‍മാറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്‍ റഊഫ് ഹുദവി, ജസീല്‍ ഹുദവി മുക്കം, അലി അക്ബര്‍ ഹുദവി, റാഫി ഹുദവി എന്നിവര്‍ സംബന്ധിച്ചു.

Updated with MIC PR inputs : 19.10.2014

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജയലളിത ശനിയാഴ്ച ഉച്ചയോടെ ജയില്‍ മോചിതയാകും

Keywords:  Died, Obituary, Gulf, Kasaragod, Abdul Fatah Mohammed Noor, Oman Abdul Fatah Mohammed Noor passes away.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia