city-gold-ad-for-blogger

Gas Cylinder Explosion | ഒമാനില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 8 പേര്‍ക്ക് പരിക്ക്

മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. മസ്ഖത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ ജീവനക്കാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം ചിലരെ ആശുപത്രിയിലേക്ക് മാറ്റി.

Gas Cylinder Explosion | ഒമാനില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 8 പേര്‍ക്ക് പരിക്ക്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റെസ്റ്റാറന്റിന്റെ ചുമരിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. അതേസമയം, അപകടത്തിന്റെ കാരണവും പരിക്കേറ്റവരെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: News, Gulf, World, Top-Headlines, Injured, Accident, Treatment, Oman: 8 injured in gas cylinder explosion at restaurant.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia