city-gold-ad-for-blogger

അംബിക കോളജ് 97-99 പ്രീ ഡിഗ്രി കൊമേഴ്‌സ് ബാച്ച് മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

ദുബൈ: (www.kasargodvartha.com 08/10/2016) അംബിക കോളജ് 97-99 പ്രീ ഡിഗ്രി കൊമേഴ്‌സ് ബാച്ച് മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ദുബൈ മറീനയില്‍ സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഗുരുനാഥനായ ഷാഫി മാസ്റ്റര്‍ ടെലി   കോണ്‍ഫറന്‍സിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ ഐ കെ കെ എസ് ക്രൂയിസിന്റെ ഉല്ലാസ നൗകയിലാണ് പരിപാടി നടന്നത്.

വിട പറഞ്ഞുപോയ പ്രിയ സുഹൃത്തുക്കളെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ കുടുംബ സംഗമത്തില്‍ ഹുസൈന്‍ കുന്നില്‍, അനീസ് മാങ്ങാട്   ഉണ്ണി ബേവൂരി, സുരാജ് മാങ്ങാട്, ഗീത അരമങ്ങാനം എന്നിവര്‍ സംസാരിച്ചു. അനില്‍ കളനാട്, ഗിരീഷ് മുല്ലശേരി, റഹീം കരിപ്പൊടി, പ്രശാന്ത് ബേവൂരി, സമീര്‍ പള്ളിക്കര, നൗഷാദ് കോട്ടിക്കുളം, അഫ്‌സല്‍ മേല്‍പറമ്പ്, രതീഷ് കൂവത്തൊട്ടി, ഫയാസ് ഉദുമ, ആസിഫ് മലാംകുന്ന്, അനീഷ് കാപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അറേബ്യന്‍ സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന വിവിധ കല പരിപാടികള്‍ പരിപാടിയില്‍ അരങ്ങേറി.

അംബിക കോളജ് 97-99 പ്രീ ഡിഗ്രി കൊമേഴ്‌സ് ബാച്ച് മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

Keywords:  Gulf, Dubai, Old student, Meet, Pre-Degree, Commerce, Batch, Ambika Collage, Shafi Master, Teli-Conference, Inauguration, Hussain Kunnil.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia