ആവേശം വിതറി ദുബൈ ഒ.ഐ.സി.സി കാസര്‍കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
Oct 13, 2012, 20:20 IST
ദുബൈ: ദുബൈ ഒ.ഐ.സി.സി. കാസര്‍കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും എമിറേറ്റ്‌സ് കോണ്‍കോര്‍ഡ് ഹോട്ടലില്‍ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്തു. അടുത്ത തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന് നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ചെന്നിത്തലപറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ കെ.പി.സി.സി പ്രസിഡണ്ട് വിശദീകരിച്ചു. ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും ഒരു കാല് നഷ്ടപ്പെട്ട കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ സ്വദേശിയായ ഉമര്‍ കുഞ്ഞിക്കു കാലു വച്ച് കൊടുക്കാനുള്ള അപേക്ഷ രമേശ് ചെന്നിത്തല കാസര്‍കോട് ജില്ല പ്രസിഡണ്ട് രഞ്ജിത്ത് കോടോത്തിന് നല്‍കി.
മെമ്പര്‍ഷിപ് വിതരണോല്‍ഘാടനം കാസര്‍കോട് ഡി.സി.സി ജന. സെക്രട്ടറി ഡോ. ഖാദര്‍ മാങ്ങാട് അബ്ദുല്‍ നാസറിന് നല്‍കി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ദുബൈ ഒ.ഐ.സി.സി കാസര്‍കോട് ജില്ല പ്രസിഡണ്ട് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി യു.എ.ഇ. സെന്‍ട്രല്‍ കമ്മിറ്റി നിയുക്ത പ്രസിഡണ്ട് എം.ജി. പുഷ്പാകരന്‍, ജന. സെക്രട്ടറി പുന്നക്കല്‍ മുഹമ്മദാലി , ദുബൈ ഒ.ഐ.സി.സി നിയുക്ത പ്രസിഡണ്ട് സി.ആര്‍.ജി. നായര്‍, ഷാര്‍ജ ഒ.ഐ.സി.സി കാസര്‍കോട് ജില്ല പ്രസിഡണ്ട് റാഫി പട്ടേല്‍, ജില്ലാ വൈസ് പ്രസിഡണ്ട് താജുദീന്‍ പൈക്ക, ജില്ലാ ട്രഷറര്‍ മുഹമ്മദാലി പാലോത്ത് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജന. സെക്രട്ടറി നൗഷാദ് കന്ന്യപ്പാടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വി.ആര്‍. സൂരജ് നന്ദിയും പറഞ്ഞു. മെമ്പര്‍ഷിപ്പ് കാര്‍ഡ് ലഭിക്കാത്തവര്‍ 0509486360 എന്നാ നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.

Keywords: Dubai, Kasaragod, OICC, Ramesh Chennithala, Membership, Malayalam News, Kerala Vartha