city-gold-ad-for-blogger

കീഴൂരിന്റെ മത സൗഹാര്‍ദത്തിന് ഒഫന്‍സ് കീഴൂര്‍ ക്ലബിന്റെ സംഭാവന മഹത്തരം: ഡോ. എന്‍.എ മുഹമ്മദ്

ദുബൈ: (www.kasargodvartha.com 13/09/2015) വിവിധ മത വിഭാഗങ്ങളും സംസ്‌കാരങ്ങളും സൗഹാര്‍ദത്തോടെ ജീവിക്കുന്ന കേരളത്തിന്റെ ഒരു തനിപ്പകര്‍പ്പാണ് കീഴൂര്‍ പ്രദേശമെന്നും ഇവിടത്തെ മത സൗഹാര്‍ദത്തിന് ഒഫന്‍സ് കീഴൂര്‍ ക്ലബ് നല്‍കിവരുന്ന സംഭാവന അതി മഹത്തരമാണെന്നും കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ് പ്രസ്താവിച്ചു. കീഴൂരിലെ കലാ - കായിക - ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഒഫന്‍സ് കീഴൂര്‍ ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഉസ്മാന്‍ കീഴൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതം പറഞ്ഞു.

വ്യത്യസ്തരായ മതക്കാരും മത്സ്യ തൊഴിലാളികളും സമ്പന്നരും ഒരുമിച്ച് കഴിയുന്ന പ്രദേശമാണ് കീഴൂര്‍. ഇവിടത്തെ സൗഹൃദാന്തരീക്ഷം തകരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഇതിനെതിരെ സമാന ചിന്താഗതിക്കാരുടെ സഹായത്തോടെ ജനങ്ങളെ കീഴൂര്‍ മീറ്റ് എന്ന പരിപാടിയിലൂടെ ബോധവല്‍ക്കരിക്കാന്‍ ഒഫന്‍സ് കീഴൂര്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. പ്രവര്‍ത്തന രംഗത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ക്ലബ് ഇന്നാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മത സൗഹാര്‍ദത്തിനും ജീവ കാരുണ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും ഡോ. എന്‍. മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കടങ്കോട്, ബി.എം ഹാരിഫ്, റാഫി കല്ലട്ര, അഷ്‌റഫ് ബ്രിട്ടീഷ്, ഖാദര്‍ ബെണ്ടിച്ചാല്‍, കെ.പി അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം, ടി.ആര്‍ ഹനീഫ്, അഷ്‌റഫ് ബോസ്സ്, അഷ്‌റഫ് എയ്യള, അമീര്‍ കല്ലട്ര, കെ.എം മുഹമ്മദ് കുഞ്ഞി, എം.എ അബ്ദുര്‍ റഹ് മാന്‍ ഹാജി, അഷ്‌റഫ് പള്ളിക്കണ്ടം, എം.എ അബ്ദുല്ല കുഞ്ഞി ഹാജി, അസീസ് കീഴൂര്‍, ഒ.എം അബ്ദുല്ല, ഒ.എം ഇബ്രാഹിം, നിയാസ് എം.എ, പി.എം മുഹമ്മദ്, സുലൈമാന്‍ കീഴൂര്‍, മുഹമ്മദ് കുഞ്ഞി ഖാദിരി, സിബി അസീസ്, ഇസ്മാഈല്‍ തെരുവത്ത്, ശംസീര്‍ അടൂര്‍, അറഫാത്ത് അബ്ദുല്ല, ഖലീല്‍ കീഴൂര്‍, ഷമീം കീഴൂര്‍, സിദ്ദീഖ് അടൂര്‍, ഹാഷിം കീഴൂര്‍, സിനാന്‍ പാണലം, ഷമീം സി.എ ഹസ്സാന്‍ കുട്ടി, ശഹിര്‍ സാലി, ശംസുദ്ദീന്‍ പി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.

കീഴൂരിന്റെ മത സൗഹാര്‍ദത്തിന് ഒഫന്‍സ് കീഴൂര്‍ ക്ലബിന്റെ സംഭാവന മഹത്തരം: ഡോ. എന്‍.എ മുഹമ്മദ്

Keywords : Dubai, Gulf, Club, Programme, Inauguration, Logo, Release, Kizhur, Melparamba, Offance Kizhur, Offence Kizhur Silver Jubilee: Logo released.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia