കുവൈതില്‍ നബിദിന അവധി ഒക്ടോബര്‍ 21ന്
Oct 6, 2021, 10:02 IST
കുവൈത് സിറ്റി: (www.kasargodvartha.com 06.10.2021) കുവൈതില്‍ നബിദിന അവധി ഒക്ടോബര്‍ 21ന്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്.
ആഴ്ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് മാറ്റിയത്.
Keywords: Kuwait City, News, Kuwait, Gulf, World, Top-Headlines, October 21 declared as public holiday