city-gold-ad-for-blogger

നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം: യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ: (www.kasargodvartha.com 20.12.2014) ബദിയഡുക്കയിലെ മുസ്ലിം യുവജന കൂട്ടായ്മയായ നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു. ദേര, നാസര്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ചേര്‍ന്ന പ്രഥമ കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ പങ്കെടുത്തു. ബദിയഡുക്കയിലെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി, നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതോടൊപ്പം, പ്രവാസികളായ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടി നുസ്രത്ത് വേദിയാകണമെന്നു യോഗം അഭിപ്രായപ്പെട്ടു.

നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം: യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നുപ്രസിഡണ്ട്: ഹമീദ് കെടഞ്ചി, ജനറല്‍ സെക്രട്ടറി: അബ്ദുര്‍ റസാഖ് ബി.കെ, ട്രഷറര്‍: അമീര്‍ ബദിയഡുക്ക, അബൂബക്കര്‍ കൂട്, മുനീഫ് ബദിയഡുക്ക (വൈസ് പ്രസി), ഷാനവാസ് (സൈന), റിയാസ് (റിജു) (ജോയിന്‍ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. പത്തംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഹാസീം, ബഷീര്‍, സാബീര്‍ സീഗിഫ്റ്റ്, ഹക്കീം, ശമ്മി, ഖലീല്‍ ചെന്നാര്‍കട്ട, സാദിഖ്, റഹൂഫ് വി.എം, കാസിം (കാച്ചു), ഹാരിസ് കുണ്ട അംഗങ്ങളാണ്.

ഹമീദ് കെടഞ്ചിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റസാഖ് ബി.കെ, അബൂബക്കര്‍ കൂട്, അമീര്‍ ബദിയഡുക്ക, മുനീഫ് ബദിയഡുക്ക, റിയാസ്, ഷാനവാസ്, സാദിഖ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Dubai, Kasaragod, Kerala, Gulf, Committee, Badiyadukka, Office- Bearers, Nusrathul Islam. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia