city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോര്‍ക്ക അഡൈ്വസറി കമ്മിറ്റി ഹെല്‍പ് ഡെസ്‌ക്കുകള്‍ വിപുലീകരിക്കുന്നു

ദമ്മാം: നോര്‍ക്ക അഡൈ്വസറി കമ്മിറ്റി ദമ്മാമിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദാമ്മാമിന്റെ വിവിധ ഭാഗങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ ദമ്മാമില്‍ നോര്‍ക്കയുടെ  അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സംഘടന പ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു.

നിലവിലുള്ള സെന്ററുകളായ ബദര്‍ അറാബി ഡിസ്പന്‍സറി ദമ്മാം, സഫ ക്ലിനിക് ദമ്മാം, റഫ മെഡിക്കല്‍ സെന്റര്‍ അല്‍കോബാര്‍ എന്നിവയ്ക്ക് പുറമേ നെസ്‌ടോ സൂപ്പര്‍മാര്‍ക്കറ്റ് ദമ്മാം, ഗള്‍ഫ് ഏഷ്യ മെഡിക്കല്‍ സെന്റര്‍ ജുബൈല്‍, ബദര്‍ അല്‍ ജസീറ ഖതീഫ് ,ലുലു ജനറല്‍ സര്‍വീസ് കോബാര്‍ എന്നിവിടങ്ങളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങും.

നോര്‍ക്ക അഡൈ്വസറി കമ്മിറ്റി ഹെല്‍പ് ഡെസ്‌ക്കുകള്‍ വിപുലീകരിക്കുന്നു

നിതാഖാത്തില്‍ പെട്ട് ഫൈനല്‍ എക്‌സിറ്റ് നേടിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റിനുള്ള അപേക്ഷകള്‍ നല്‍കാം. അല്‍ ഹസ്സ യിലും ഉടന്‍തന്നെ അപേക്ഷകള്‍ സ്വീകരിക്കുവാനുള്ള സംവിധാനം ഉണ്ടാകും. ഈ പ്രവര്‍ത്തനങ്ങള്‍ സുഗമവും ജനകീയവുമാക്കുവാന്‍ ദമ്മാമിലെ മുഖ്യധാര സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് വിപുലമായ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ആനുകൂല്യം പരമാവധി ജനങ്ങളില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് അഡൈ്വസറി കമ്മിറ്റി. അഡൈ്വസറി കമ്മിറ്റി അംഗം ഖാദര്‍ ചെങ്കള യോഗത്തില്‍ സ്വാഗതം പറഞ്ഞു. പി.എം നജീബ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു. സി. ഹാഷിം, ബിജു കല്ലുമല എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

നോര്‍ക്ക അഡൈ്വസറി കമ്മിറ്റി ഹെല്‍പ് ഡെസ്‌ക്കുകള്‍ വിപുലീകരിക്കുന്നു

പ്രാഥമിക പരിഗണന ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്ന വിഷയത്തിനു നല്‍കുമെന്നും  അതിനു ശേഷം നിയമ സഹായം അടക്കമുള്ള വിഷയങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ലഭ്യമാക്കുവാന്‍ ശ്രമിക്കുമെന്നും അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍ ആയ പി.എം നജീബ്, ബിജു കല്ലുമല , സി. ഹാഷിം, ഖാദര്‍ ചെങ്കള എന്നിവര്‍ യോഗത്തെ അറിയിച്ചു.

സാമൂഹിക സംഘടന പ്രതിനിധികളായ ജോര്‍ജ് വര്‍ഗീസ്, ഷാജി മതിലകം, കെ.ആര്‍ അജിത്ത്, നാസ് വക്കം, ഇബ്രാഹിം മുഹമ്മദ്, മാത്യു ജോസഫ്, മുഹമ്മദ് നജാത്തി, സി. അബ്ദുല്‍ ഹമീദ്, മുഹമ്മദ് റിയാസ്, നിഷാദ് യഹ്‌യ എന്നിവര്‍ സംസാരിച്ചു.

Keywords : Dammam, Gulf, NORKA, Committee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia