city-gold-ad-for-blogger

പ്രതിഷേധങ്ങളില്ല, ഹാഷ് ടാഗുകൾ ഇല്ല, പ്രവാസികൾ എത്തണമെന്ന് നിർബന്ധവുമില്ല...

സഫ്‌വാൻ തുരുത്തി

(www.kasargodvartha.com 20.04.2020) ഗൾഫ് നാടുകളിലടക്കം കോവിഡ് പടർന്നു പിടിച്ചപ്പോൾ പാഴ്ജന്മങ്ങളായി, പ്രവാസികൾ മാറി അല്ലെങ്കിൽ മാറ്റി തങ്ങളുടേതല്ലാത്ത കാരണത്താൽ വൈറസിന്റെ ഉത്തരവാദികളായി പ്രവാസികൾ മാറിയപ്പോൾ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമായി ഭീകരരായി ചിത്രീകരിക്കപ്പെട്ടു. “അല്ലെങ്കിലും ഒറ്റപ്പെടൽ പ്രവാസിയുടെ കൂടപ്പിറപ്പാണല്ലോ” വിദേശത്തുനിന്ന് വരുന്ന 90 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരണമുണ്ടായി പ്രത്യേകിച്ച് യു എ ഇ (ദുബായ്) നിന്നും എത്തിയവർക്ക്. സർക്കാരിന്റെ കീഴിൽ തകൃതിയിൽ പ്രതിരോധപ്രവർത്തനം ആരംഭിച്ചു ചിലർ പ്രവാസിയെ ചേർത്തുപിടിച്ചു, മറ്റുചിലരാവട്ടെ സോഷ്യൽ മീഡിയയിൽ പഴിചാരലും പരിഹാസങ്ങളുമായി ആഘോഷമാക്കി. അതിൽ ഒന്ന് ഇങ്ങനെയായിരുന്നു; “വിദേശത്തുനിന്ന് വന്നവരെ കuണ്ടാൽ കരണകുറ്റി നോക്കി ഒരെണ്ണം കൊടുക്കുക എന്നിട്ട് പോലീസിനെ വിളിക്കുക ശേഷം കൈകഴുകുക” വിരലിൽ എണ്ണാവുന്ന ചിലരുടെ അശ്രദ്ധ ഉണ്ടാക്കിയ പിഴവിൽ പ്രവാസി സമൂഹം മൊത്തം ക്രൂശിക്കപ്പെട്ടപ്പോഴും ഓരോ പ്രവാസിയുടെയും പ്രാർഥന ഒന്ന് മാത്രമായിരുന്നു, നമ്മൾ കാരണം ഒരു കുടുംബത്തിന്റെയും കണ്ണീര് വീഴല്ലേയെന്ന്. വിദേശത്തുനിന്ന് വരുന്നവർക്കെല്ലാം കോവിഡ് സ്ഥിരീകരണം  അപ്പോഴും പലർക്കും വ്യാകുലതയും, ഉത്കണ്ഠയും,ആധിയും നാട്ടിലുള്ളവരെ കുറിച്ചുമാത്രമായിരുന്നു. വേണ്ടായെന്നല്ല തീർച്ചയായും വേണം, അപ്പോൾ പ്രവാസിയുടെ അവസ്ഥയോ? ഇന്ത്യയടക്കം നിരവധി രാജ്യക്കാർ ലക്ഷക്കണക്കിന് വിദേശികൾ അതിന് പുറമെ ഇവിടെത്തെ സ്വദേശികൾ അതിൽ ചെറിയ ഒരു വിഭാഗം മാത്രമാണ് നമ്മുടെ മലയാളികൾ. എത്രപേർക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കും, എത്ര ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും, ഇടകലർന്നു ജീവിക്കുന്ന ഇത്രയുംപേരിൽ രോഗം ഉള്ളവരെ കണ്ടെത്തി ടെസ്റ്റ് ചെയ്യുന്നത് എത്രത്തോളം സാധ്യമാവും. കാലാവസ്ഥയുടെ മാറ്റമുള്ള സമയമായതിനാൽ മിക്ക ആളുകൾക്കും ജലദോഷം,പനി,ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുമുണ്ട്. ഇതൊന്നും കോവിഡ് രോഗലക്ഷണം ആയിരിക്കണമെന്നില്ല  യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകൾ ഇവിടെത്തെ ഗവണ്മെന്റിനും,പോലീസിനും ഒപ്പം ചേർന്ന് സഹോദരന്മാർക്ക് കൈത്താങ്ങാവുകയാണ്. അതിൽ ദേശമില്ല,ഭാഷയില്ല,മതമില്ല. പക്ഷെ അവർക്കുണ്ട് പരിമിതികൾ സമ്പന്നരാജ്യങ്ങളെ പോലും കാർന്നു തിന്ന മഹാമാരി. രോഗബാധിതരെ കൊണ്ട് നിറഞ്ഞ  ആശുപത്രികൾ, ഹോട്ടലുകൾ മറ്റു കെട്ടിടങ്ങൾ  രോഗം സ്ഥിരീകരിച്ചവരോട് മനസ്സില്ലാ മനസ്സോടെ അവർക്ക് പറയേണ്ടി വരുന്നു നിങ്ങൾ റൂമിലേക്ക് തന്നെ പോയ്‌ക്കോളൂ. പത്തും പന്ത്രണ്ടും പേര് താമസിക്കുന്ന ഇടുങ്ങിയ മുറിയിൽ എവിടെ കിടക്കും ? അടുക്കളയിലും ടെറസിന്റെ മുകളിലും ക്വാറന്റൈനിൽ കഴിയേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചുനോക്കൂ. ജോലിയില്ലാതെ ആയിരക്കണക്കിന് പ്രവാസി സുഹൃത്തുക്കളാണ് അടച്ചിട്ട റൂമുകളിൽ കഴിയുന്നത്  വരുമാനവും നിലച്ചു. കഴിക്കാൻ ഭക്ഷണത്തിന് ക്ഷാമം വന്നതോടെ പലർക്കും സന്നദ്ധ സംഘനകൾ വേണ്ടത് എത്തിച്ചുകൊടുത്ത് ആശ്വാസമേകി. ചിലരാകട്ടെ നോമ്പ് പിടിച്ച് ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിച്ചുരുക്കാനും ഗൾഫ് രാജ്യങ്ങളിൽ നടപടി തുടങ്ങിയെന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തെ വലിയരീതിയിൽ ബാധിക്കും ഒപ്പം കേരളത്തെയും. ഈ ഒരു ദുരവസ്ഥയിൽ തങ്ങളുടെ ഉറ്റവരുടെ അടുത്തേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും കേന്ദ്രസർക്കാർ അനുമതി നൽകാത്തതും സുപ്രിം കോടതിയുടെ പ്രതികൂല വിധിയുംകൂടി വന്നതോടെ തീർത്തും പ്രതീക്ഷ അസ്തമിച്ച വിഭാഗമായി മാറി ഇന്ത്യക്കാർ... ഒട്ടുമിക്ക രാജ്യങ്ങളിൽനിന്നുമുള്ളവർ അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിത്തുടങ്ങി.. അവരുടെ ഭരണകൂടം കരുതലോടെ പൗരന്മാരെ തിരിച്ചെത്തിച്ചു. രോഗബാധയില്ലാത്ത നിങ്ങളുടെ പൗരന്മാരെ കൊണ്ടുപോകൂ എന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിക്കുമ്പോൾ. സമയം നോക്കിനിൽക്കുന്നവർ ഒന്നോർത്താൽ നന്ന് വലിഞ്ഞുകേറി വരുന്നവരല്ല...സ്വന്തം രാജ്യത്തേക്കാണ് മടങ്ങാൻ ആഗ്രഹിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണ്, ഞാൻ എന്റെ രാജ്യത്തിൽ അഭിമാനം കൊള്ളുന്നു കുട്ടിക്കാലം മുതൽ ഒരുപാട് പറഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളില്ല, ഹാഷ് ടാഗുകൾ ഇല്ല, പ്രവാസികൾ എത്തണമെന്ന് നിർബന്ധവുമില്ല...

Keywords: Kasaragod, Kerala, News, Gulf, COVID-19, Protest, No Protest, No Hashtag for Expats

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia