സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; പ്രവാസികള്‍ ആശങ്കയില്‍
Dec 25, 2017, 18:58 IST
റിയാദ്: (www.kasargodvartha.com 25.12.2017) സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ നാല് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുമെന്നു തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖായേല്‍ വ്യക്തമാക്കി. വാഹന ഏജന്‍സികള്‍, സ്‌പെയര്‍പാര്‍ട്‌സ് വില്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പുതിയതായി സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ അല്‍ബഹ മേഖലയിലാണ് ഈ നാല് വിഭാഗങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. സ്വദേശികള്‍ക്ക് അനുയോജ്യമായ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.
മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയതിനു പിന്നാലെ ജ്വല്ലറികളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു. റെന്റ് എ കാര്‍ മേഖലയിലും വൈകാതെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണം ഫലം കണ്ടുതുടങ്ങിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഒരു ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
Keywords: Gulf, news, World, Job, Saudi Arabia, Mobile Shop, Jewellery, Nithaqath, Nithaqath: Saudi expatriates in dilemma