നീലേശ്വരം സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു
Jul 4, 2016, 17:00 IST
നീലേശ്വരം: (www.kasargodavrtha.com 04.07.2016) നീലേശ്വരം സ്വദേശിയായ യുവാവ് മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. നീലേശ്വരം സ്വദേശി ബാബുരാജ് (39) ആണ് മരിച്ചത്. ഒമാനിലെ ഇബ്ര കോളേജ് ഓഫ് ടെക്‌നോളജിക് സമീപത്താണ് അപകടം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് തിരിച്ചു പോയതായിരുന്നു. മസ്‌ക്കറ്റില്‍ വിമാനമിറങ്ങിയതായി ടാക്‌സിയില്‍ കയറുന്നതിനിടെ ബാബുരാജ് സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.
ബാബുരാജ് സഞ്ചരിച്ച ടാക്‌സി കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറായ ഒമാന്‍ സ്വദേശിയും ബംഗ്ലാദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. ഒന്നരമാസം മുമ്പാണ് ബാബുരാജ് അവധിക്ക് നാട്ടിലെത്തിയത്.
സാമൂഹ്യ പ്രവര്‍ത്തകരായ ഷെഫീഖ് പയ്യന്നൂര്‍, മഹേഷ് കുമാര്‍ എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹം ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പാണ് ബാബുരാജ് ഒമാനിലെത്തുന്നത്. ഇബ്ര പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു ബാബുരാജ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു. സരോജിനിയാണ് മാതാവ്. ഭാര്യ: സീത. മൂന്നു മക്കളുണ്ട്.
Keywords: Nileshwaram, Kasaragod, Kanhangad, Accident, Gulf, Pravasi, Baburaj.