അബുദാബി ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി 'നികാഹു റഹ് മ 2015' ബ്രോഷര്‍ പ്രകാശനം ചെയ്തു
Jun 14, 2015, 10:00 IST
അബുദാബി: (www.kasargodvartha.com 14/06/2015) പഞ്ചായത്തിലെ നിര്‍ധനരും, നിരാലംബരുമായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് 10 പവന്‍ സ്വര്‍ണവും, പതിനായിരം രൂപയും നല്‍കി പുതുജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാന്‍ അബുദാബി കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ 'നികാഹു റഹ് മ 2015' എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ക്കാണ് മംഗല്യ സൗഭാഗ്യം ഒരുക്കുന്നത്.
'നികാഹു റഹ് മ 2015' ന്റെ ബ്രോഷര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, ഹാരിസ് കീഴൂരിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ സി. സമീര്‍ തൃക്കരിപ്പൂര്‍, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹ് മദ് സാഹിബ്, ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് കീഴൂര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍, അബ്ദുല്‍ ലത്വീഫ് അബുദാബി, ഉസ്താദ് അബ്ദുല്‍ കരീം ഫൈസി, മുക്കൂട് പഞ്ചായത്ത് സെക്രട്ടറി നാസര്‍ കോളിയടുക്കം, റൗഫ് കോളിയടുക്കം, അബ്ദുല്ലകുഞ്ഞി ഹാജി കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Abudhabi, KMCC, Chemnad, Panchayath, Development project, Gulf, Marriage.