city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Masjid | ദുബൈ ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു; ചാരിതാര്‍ഥ്യത്തോടെ കാസര്‍കോട് സ്വദേശി അബ്ബാസ് മാക്കോട്

-ഖലീല്‍ ദേളി

ദുബൈ: (www.kasargodvartha.com) ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തതോടെ ചാരിതാര്‍ഥ്യവുമായി പ്രവാസിയായ കാസര്‍കോട് സ്വദേശി. മേല്‍പറമ്പ് മാക്കോടിലെ അബ്ബാസിന്റെ കൂടി ശ്രമഫലമായാണ് ഖിസൈസ് ഒന്നില്‍ മസ്ജിദ് യാഥാര്‍ഥ്യമായത്. പ്രദേശത്ത് മസ്ജിദിന്റെ അഭാവം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
          
Masjid | ദുബൈ ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു; ചാരിതാര്‍ഥ്യത്തോടെ കാസര്‍കോട് സ്വദേശി അബ്ബാസ് മാക്കോട്

ഇക്കാര്യം ചൂണ്ടിക്കാട്ടി അബ്ബാസ് തന്റെ മുതലാളി സാലിം അല്‍ ജാബിരിയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കായി സ്ഥലം കണ്ടെത്താനുള്ള ചുമതല അബ്ബാസിന് ലഭിച്ചു. അബ്ബാസ് തന്റെ വിപുല സുഹൃദ് ശൃംഖല ഉപയോഗപ്പെടുത്തി ദുബൈ ഔഖാഫ് തലത്തില്‍ നിന്ന് പ്രദേശത്ത് സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങളൊക്കെ പൂര്‍ത്തീകരിച്ച് ഏറെ വൈകാതെ തന്റെ മുതലാളിയാല്‍ തന്നെ മസ്ജിദിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
       
Masjid | ദുബൈ ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു; ചാരിതാര്‍ഥ്യത്തോടെ കാസര്‍കോട് സ്വദേശി അബ്ബാസ് മാക്കോട്

നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സജീവ സാന്നിധ്യമായി അബ്ബാസ് ഉണ്ടായിരുന്നു. ഏകദേശം അഞ്ചരക്കോടി രൂപയിലധികം ചിലവഴിച്ച് എല്ലാ സൗകര്യങ്ങളോട് കൂടിയ മസ്ജിദാണ് ഇവിടെ പുതുതായി നിര്‍മിച്ചത്. മസ്ജിദിന്റെ നടുഭാഗത്ത് മിനാരത്തിന്റെ അകവശത്തിന് ചുറ്റുമായി കാലിഗ്രഫിയില്‍ തീര്‍ത്ത വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ അടക്കമുള്ള മനോഹര കാഴ്ചകള്‍ മസ്ജിദില്‍ ആകര്‍ഷണീയമാണ്. പുറത്ത് വിശാലമായ പാര്‍കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച മഗ്രിബ് നിസ്‌കാരത്തോടെയാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. 1300 ആളുകള്‍ക്ക് ഒരേസമയം മസ്ജിദില്‍ നിസ്‌കരിക്കാനാവും.
            
Masjid | ദുബൈ ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു; ചാരിതാര്‍ഥ്യത്തോടെ കാസര്‍കോട് സ്വദേശി അബ്ബാസ് മാക്കോട്

വര്‍ഷങ്ങളായി പ്രവാസ ലോകത്തുള്ള അബ്ബാസ് സാമൂഹ്യ - സാംസ്‌കാരിക - ജീവകാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ഇടപെടലില്‍ നിരവധി പേര്‍ക്ക് ജോലിയും ലഭിച്ചിട്ടുണ്ട്. അബ്ബാസിന് തന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലെ മറ്റൊരു അഭിമാന ഏടായി മാറി മസ്ജിദ് ഉദ്ഘാടനം.
            
Masjid | ദുബൈ ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു; ചാരിതാര്‍ഥ്യത്തോടെ കാസര്‍കോട് സ്വദേശി അബ്ബാസ് മാക്കോട്
           
Masjid | ദുബൈ ഖിസൈസ് ഒന്നില്‍ പുതുതായി നിര്‍മിച്ച സാലിം അല്‍ ജാബിരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു; ചാരിതാര്‍ഥ്യത്തോടെ കാസര്‍കോട് സ്വദേശി അബ്ബാസ് മാക്കോട്

Keywords:  Latest-News, World, Top-Headlines, Gulf, Masjid, Dubai, Inauguration, Kasaragod, Religion, Salim Al Jabiri Mosque Dubai, Newly built Salim Al Jabiri Mosque in Dubai opened.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia