city-gold-ad-for-blogger

അബൂദബിയില്‍ പാര്‍കിങ് ഫീസ് മൊബൈല്‍ ആപ് വഴി അടക്കാം

അബൂദബി: (www.kasargodvartha.com 17.04.2022) ഇനി പാര്‍കിങിന് എസ്എംഎസ് അയയ്ക്കാനോ മെഷീനില്‍ നാണയം നിക്ഷേപിക്കാനോ സമയം കളയണ്ട. പാര്‍കിങ് ഫീസ് മൊബൈല്‍ ആപ് വഴി അടക്കാനുള്ള സംവിധാനം അബൂദബിയിലും ഏര്‍പെടുത്തിയിരിക്കുകയാണ്. ഇതിനായി ദര്‍ബ് (Darb) ആപില്‍ നിര്‍ദേശം നല്‍കിയാല്‍ മതി.

സ്റ്റാന്‍ഡേഡ് പാകിങില്‍ മണിക്കൂറിന് 2ഉം പ്രീമിയം പാര്‍കിങിന് 4 ദിര്‍ഹവുമാണ് നിരക്ക്. എസ്എംഎസ് അയയ്ക്കുമ്പോള്‍ ഇതിനുപുറമെ 30 ഫില്‍സ് വീതം ചെലവാകുമായിരുന്നു. ആപില്‍ സന്ദേശം അയയ്ക്കുന്നതോടെ എസ്എംഎസ് നിരക്ക് ലാഭിക്കാം. നിലവില്‍ പാര്‍കിങ് ഫീസ് ഇ വോലറ്റ് വഴി അടയ്ക്കുന്നവര്‍ക്ക് ശേഷിച്ച തുക തീരുന്നതുവരെ ഉപയോഗിച്ച ശേഷം പ്രസ്തുത അകൗണ്ട് ദര്‍ബ് ആപിലേക്ക് മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കി.

അബൂദബിയില്‍ പാര്‍കിങ് ഫീസ് മൊബൈല്‍ ആപ് വഴി അടക്കാം

Keywords:  Abudhabi, News, Gulf, World, Top-Headlines, Technology, Business, Mobile Phone, Mobile, New way to pay Mawaqif parking fees launches in Abu Dhabi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia