കെ.എം അബ്ബാസിന്റെ പുസ്തകങ്ങള്‍ക്ക് വായനക്കാരുടെ മികച്ച പ്രതികരണം
Nov 10, 2015, 16:30 IST
ഷാര്‍ജ: (www.kasargodvartha.com 10/11/2015) ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന കെ.എം അബ്ബാസിന്റെ പുസ്തകങ്ങള്‍ക്ക് സന്ദര്‍ശകരുടെ മികച്ച പ്രതികരണം. ലേഖന സമാഹാരമായ 'ചരിത്ര വിഭ്രാന്തികള്‍', കഥാ സമാഹാരമായ 'സങ്കട ബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍', തിരഞ്ഞെടുത്ത കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'stories', കുറിപ്പുകളുടെ സമാഹാരങ്ങളായ 'മരുഭൂമിയിലെ ചിത്രശലഭങ്ങളുടെ ഓര്‍മക്ക്' എന്നീ പുസ്തകങ്ങളാണ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കെ.എം. അബ്ബാസിന്റേതായി പുതുതായി പുറത്തിറക്കിയത്. ഗ്രീന്‍ ബുക്‌സും ആല്ഫ വണ്‍ പബ്ലികേഷനുമാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.
മധ്യ - പൗരസ്ത്യ ദേശത്തിന്റെ രാഷ്ട്രീയ ചലനങ്ങളെ വരച്ചുകാട്ടുന്ന 'ചരിത്ര വിഭ്രാന്തികള്‍' പ്രശസ്ത ഇംഗ്ലീഷ് ഭാഷാ പണ്ഡിതന്‍ ഒ. അബൂട്ടിയാണ് പ്രകാശനം ചെയ്തത്. മോഹന്‍ കുമാര്‍ ഐഎഎസ്, അഡ്വ. ആശിഖിന് കൈമാറിയാണ് 'സങ്കട ബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍' പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളും ഏതാണ്ട് പൂര്‍ണമായും വിറ്റുകഴിഞ്ഞു. അടുത്ത എഡിഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് പ്രസാധകര്‍.
കാസര്‍കോട് സ്വദേശിയായ കെ.എം അബ്ബാസ്, സിറാജ് പത്രം ഗള്‍ഫ് എഡിഷന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ്. യു.എ.ഇയിലെ മാധ്യമ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അബ്ബാസിന്റെ ഈയടുത്ത് പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങളാണ് 'കാഴ്ച കടല്‍ കടന്നപ്പോള്‍', 'ഗള്‍ഫ് കാഴ്ച', 'സദ്ദാം ഹുസൈന്റെ അന്ത്യ ദിനങ്ങള്‍' തുടങ്ങിയവ.

Keywords : Sharjah, Book, Gulf, Kasaragod, Book Expo, KM Abbas, New books of KM Abbas released. Green Books, Alpha One Publications.