കുവൈത്തില്‍ പ്രവാസി യുവാവ് കെട്ടിടത്തിന്റെ 4-ാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍
Jun 15, 2021, 10:22 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 15.06.2021) കുവൈത്തില്‍ പ്രവാസി യുവാവ് കെട്ടിടത്തിന്റെ 4-ാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍. കുവൈത്തിലെ മഹ്ബുലയിലായിരുന്നു സംഭവം. 27കാരനായ നേപാളി യുവാവ് വീഴ്ചയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അല്‍ അഹ്മദി സിഐഡി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kuwait City, News, Gulf, World, Top-Headlines, Youth, Death, Police, Nepali Falls To Death In Kuwait







