നീറ്റ് പരീക്ഷ; ദുബൈയിലും കുവൈതിലും പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ തീരുമാനം
ന്യൂഡെല്‍ഹി: (www.kasargodvartha.com 23.07.2021) നീറ്റ് പരീക്ഷയ്ക്ക് ദുബൈയിലും കുവൈതിലും പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍കാര്‍. പ്രവാസി മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. കുവൈത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണിത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ എംബസികള്‍ നീറ്റ് പരീക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും.
Keywords: New Delhi, News, National, Top-Headlines, Gulf, Examination, Students, Education, World, NEET exam; Decision to allow examination centers in Dubai and Kuwait