city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

സലാല: (www.kasargodvartha.com 24/08/2015) നീലേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ബിരിക്കുളം പെരിയങ്ങാനത്തെ മാത്യു ചെറിയാന്‍ (36)ആണ് തിങ്കളാഴ്ച രാവിലെ ഒമാന്‍ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മുണ്ടുവേലി മുകുളേല്‍ ചെറിയാന്‍ ഐസക്ക്- അന്നമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: അല്‍ഫോണ്‍സ (കുറവനങ്ങാട്, കോട്ടയം). സലാല ഹോസ്പിറ്റലിലെ നഴ്‌സാണ് അല്‍ഫോണ്‍സ. അല്‍ഫോണ്‍സയെ കാറില്‍ ആശുപത്രിയില്‍ കൊണ്ടുവിട്ട് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മാത്യുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സഹോദരങ്ങള്‍: ജോബി ചെറിയാന്‍, ക്രിസ്റ്റീന. ഒമ്പത് മാസം ഗര്‍ഭിണിയാണ് അല്‍ഫോണ്‍സ.
നീലേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia