'സുരക്ഷയില്ലാത്ത പ്രവാസ ജീവിതം' നവയുഗം ചര്‍ച്ച സംഘടിപ്പിക്കുന്നു
Apr 17, 2012, 09:40 IST
ദമ്മാം: പ്രവാസി സമൂഹത്തില്‍ പ്രത്യേകിച്ച് മലയാളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 'സുരക്ഷയില്ലാത്ത പ്രവാസ ജീവിതം'”എന്ന വിഷയത്തെ മുന്‍നിര്‍ത്തി നവയുഗം സാംസ്കാരിക വേദി 19 വ്യഴാഴ്ച വൈകിട്ട് 7.30 മുതല്‍ ദമാം നെസ്റോ ഹാളില്‍ വെച്ച് പ്രവാസി മലയാളികളുടെ കൂട്ടായ ചര്‍ച്ച സംഘടിപ്പിക്കുന്നു. എംബസി അധികൃതരുടെ നിസംഗതയും, സ്വരക്ഷക്ക് സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും, പ്രവാസി മലയാളികളുടെ ജീവിത ശൈലിയും, പൊങ്ങച്ച സംസ്ക്കാരവും ഒക്കെ ഈ ചര്‍ച്ചയില്‍ വിഷയങ്ങളാകും.
കുറ്റവാളികളെ കണ്ടെത്തുന്നതിന് വേണ്ടുന്ന എല്ലാ നിയമ സംവിധാനങ്ങളും നിലനില്‍ക്കുമ്പോഴും വ്യക്തമായ വിവരങ്ങളും തെളിവും നല്‍കിയാല്‍ കുറ്റവാളികളെ കണ്ടെത്തുവാന്‍ സൌദി ഗവണ്‍മന്റ് പരിശ്രമിക്കും എന്നതും ഉള്‍കൊണ്ടുകൊണ്ടുള്ള ചര്‍ച്ചയായിരിക്കും. അക്രമങ്ങള്‍ക്കിരയാകുന്ന പ്രവാസി സമൂഹത്തിന്റെ ഒറ്റപെടലിന്റെ തോന്നലില്‍ നിന്നുള്ള നിസഹായാവസ്ഥ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത്തരം പ്രശ്നങ്ങളില്‍ എംബസി അധികൃതരുടെ ഇടപെടലുകള്‍ക്കായി ഒരു സ്ഥിരം സംവിധാനം”രൂപീകരിക്കേണ്ട ആവശ്യകതയും ഈ ചര്‍ച്ചയില്‍ ഉയര്‍ത്തിപ്പിടിക്കും.
പ്രവാസി പക്ഷ ചിന്തയില്‍ അക്രമങ്ങള്‍ക്കിരയായവരേയും പ്രവശ്യയിലെ സാംസ്കാരിക വിദ്യാഭ്യാസ ദൃശ്യ പത്ര മാധ്യമ പ്രവര്‍ത്തകരേയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും വ്യാപാര സ്ഥാപനങ്ങളിലെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി പൊതു സമൂഹ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെന്ന് നവയുഗം കേന്ദ്ര കമ്മറ്റി അറിയിച്ചു. മുന്‍കാലങ്ങളില്‍ അക്രമങ്ങള്‍ക്കിരയായവര്‍ പത്രറിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൂടി എത്തിക്കണമെന്നും പത്രകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0569853837 0569460643 0558878698 എന്നീനമ്പറുകളില്‍ ബന്ധപ്പെടണം.
Keywords: Navayugam, Pravsi meet, Damam