city-gold-ad-for-blogger

Found Dead | കാസര്‍കോട് സ്വദേശി അബുദബിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

അബുദബി: (www.kasargodvartha.com) കാസര്‍കോട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍. കാഞ്ഞങ്ങാട് ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ മേലത്ത് ഉദീഷ് (34) ആണ് മരിച്ചത്. നാദിസിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
       
Found Dead | കാസര്‍കോട് സ്വദേശി അബുദബിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മരണകാരണം വ്യക്തമല്ല. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഉദീഷ്. അബുദബി കേരള സോഷ്യല്‍ സെന്റര്‍ പ്രവത്തകന്‍ കൂടിയാണ്.

സുഡാന്‍ പൗരന്മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇതിനിടയില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഏക സഹോദരന്‍ ഉണ്ണി.
         
Found Dead | കാസര്‍കോട് സ്വദേശി അബുദബിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

Keywords: Kanhangad News, Malayalam News, Obituary, Found Dead, Gulf News, Abu Dhabi, Kerala News, Kasaragod News, Native of Kasaragod found dead at his residence in Abu Dhabi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia