Expatriate Died | കാസർകോട് സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
May 26, 2023, 12:36 IST
ദുബൈ: (www.kasargodvartha.com) കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ള ബൂഡിലെ പരേതനായ അബൂബകര്‍ അരമന - അസ്മ ദമ്പതികളുടെ മകന്‍ അബ്ദുൽ ഖാദര്‍ അരമന (52) ആണ് മരിച്ചത്. ദുബൈ അൽബറാഹയിൽ കുടുംബത്തോടപ്പമായിരുന്നു താമസം. വ്യാഴാഴ്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച നാട്ടിൽ കൊണ്ടുപോയി പട്ള വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസർ നിസ്‌കാരത്തിന് ശേഷം സോനാപ്പൂർ എംബാമിങ് സെന്ററിലുള്ള മസ്‌ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും. തുടർന്ന് രാത്രിയിലെ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ: ഫള് ലുന്നീസ. മക്കള്‍: മുഹമ്മദ് ശഹ്സാദ് (എംബിബിഎസ് വിദ്യാർഥി, മംഗ്ളുറു), ഫാത്വിമ, മറിയം (ഇരുവരും വിദ്യാർഥിനികൾ). സഹോദരങ്ങൾ: മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആഇശ, ബുശ്റ, ഖദീജ, ഹസീന.