നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
Jul 10, 2012, 18:15 IST
Amu Haji |
Khaleel Eriyal |
നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് പി.എ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഫക്രുദ്ദീന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, എം.എ. ലത്തീഫ്, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി നാസര്‍കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് കെ.പി. അബ്ദുല്‍ ജലീല്‍, എം.പി.ടി. അബ്ദുല്‍ ഖാദര്‍, സി.എം.എ. ജലീല്‍, മുസ്തഫ തോരവളപ്പ്, റഹീം ബണ്ടിച്ചാല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: ആമുഹാജി മവ്വല്‍ (ഉദുമ), വൈസ് പ്രസിഡണ്ട്: മുഹമ്മദ് കുഞ്ഞി കളനാട് (ഉദുമ), എം.എ. അഷ്‌റഫ് തളങ്കര (കാസര്‍കോട്), ജനറല്‍ സെക്രട്ടറി ഖലീല്‍ എരിയാല്‍ (കാസര്‍കോട്), ജോയിന്റ് സെക്രട്ടറിമാര്‍: ഹനീഫ് കടപ്പുറം (കാസര്‍കോട്), മുസ്തഫ കുമ്പള (മഞ്ചേശ്വരം). ട്രഷറര്‍: എം.കെ.അബ്ദുര്‍ റഹിമാന്‍ ആറങ്ങാടി (കാഞ്ഞങ്ങാട്) എന്നിവരെ തിരഞ്ഞെടുത്തു. ഖലീല്‍ എരിയാല്‍ നന്ദി പറഞ്ഞു.
Keywords: Pravasi League, Committee, Kasaragod.