city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇ ദേശീയ ദിനാഘോഷം: ദുബൈ കെ എം സി സി സ്‌പോര്‍ട്‌സ് മീറ്റ് വെള്ളിയാഴ്ച

ദുബൈ: (www.kasargodvartha.com 15/11/2016) യു എ ഇയുടെ 45മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങള്‍ക്ക് നവംബര്‍ പതിനേഴിന് തുടക്കമാകും. നവംബര്‍ പതിനേഴ് വ്യാഴാഴ്ച കെ എം സി സി അല്‍ ബറാഹ ആസ്ഥാനത്ത് ചെസ്സ് മല്‍സരം നടക്കും. ഓട്ടം 100മീറ്റര്‍, 200 മീറ്റര്‍, 48100 മീറ്റര്‍ റിലെ, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, കമ്പവലി എന്നീ മത്സരങ്ങള്‍ നവംബര്‍ 18ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ വെച്ച് നടക്കും.
യു എ ഇ ദേശീയ ദിനാഘോഷം: ദുബൈ കെ എം സി സി സ്‌പോര്‍ട്‌സ് മീറ്റ് വെള്ളിയാഴ്ച
നവംബര്‍ 25ന് അല്‍ കവാനീജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരവും ജാവലിന്‍ ത്രോ മത്സരവും നടക്കും. ജില്ലയില്‍ നിന്നും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ ജില്ലാ കമ്മിറ്റി മുഖേന എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്നു സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍, ജന: കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ അറിയിച്ചു. 0554919186, 05582742265


Keywords:  Gulf, UAE, UAE-National-day, KMCC, Sports, Chess, Foot Ball, Jawline Throw, High Jump, Long Jump, National day celebration sports meet on Friday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia