നൈഫ് ചാരിറ്റി ഫൗണ്ടേഷന്‍ ആസൂത്രണ യോഗം 30ന്
Jul 28, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 28/07/2015) നൈഫിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ നൈഫ് ചാരിറ്റി ഫൗണ്ടേഷന്റെ ആസൂത്രണ യോഗം 30ന് രാത്രി 11 മണിക്ക് സബകയിലുള്ള റാഫി ഹോട്ടലില്‍ നടക്കും. യോഗത്തില്‍ നൈഫിലുള്ള എല്ലാ കാസര്‍കോട് സ്വദേശികളും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലുള്ള അഗതികള്‍ക്കും അനാഥകള്‍ക്കും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും രോഗം കൊണ്ട് വിഷമിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്കും സമൂഹത്തില്‍ മറ്റു മേഖലയില്‍ ബുദ്ധിമുട്ട് അനുവഭിക്കുന്നവര്‍ക്കും ഒരു കൈ സഹായം എത്തിച്ചു കൊടുക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നൈഫ് ചാരിറ്റി ഫൗണ്ടേഷന്‍.
യോഗത്തില്‍ പുതിയ കമ്മിറ്റി രൂപീകരിക്കും.
യോഗത്തില്‍ പുതിയ കമ്മിറ്റി രൂപീകരിക്കും.
Keywords : Dubai, Kasaragod, Kerala, Gulf, Meeting, Naif Charity Foundation.