city-gold-ad-for-blogger

എം.വൈ.എല്‍ ഒറവങ്കര യു.എ.ഇ.യുടെ സാമൂഹ്യപൊതുപ്രവര്‍ത്തന ഉപഹാരം സീദു കടവത്തിനും, പ്രവാസി കര്‍ഷക ബീവി ഉപഹാരം ജാസ്മിന്‍ സാബിറിനും

ദുബൈ: (www.kasargodvartha.com 28.02.2016) എം.വൈ.എല്‍ ഒറവങ്കര യു.എ.ഇ. കമ്മിറ്റിയുടെ സാമൂഹ്യ പൊതു പ്രവര്‍ത്തന ഉപഹാരം സീദു കടവത്തിനും പ്രവാസി കര്‍ഷക ബീവി ഉപഹാരം ജാസ്മിന്‍ സാബിറിനും സമ്മാനിക്കും. മാര്‍ച്ച് 18 നു ദുബൈ അബു ഹൈല്‍ സ്‌കൗട്ട് മിഷന്‍ ഫില്ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന 'അപ്‌സര ഒ.പി.എല്‍-3 ബൈത്തു റഹ് മ' ഫുട്‌ബോള്‍ ലീഗ് കുടുംബ സംഗമ വേദിയില്‍ വെച്ചായിരിക്കും ഉപഹാരങ്ങള്‍ നല്‍കുന്നത്.

ഹരിത പതാകയുമേന്തി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി, നാട്ടില്‍ ജന സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മഹിത സന്ദേശം പരത്തിയ സീദു കടവത്ത്, പരേതരായ കല്ലട്ര അബ്ബാസ് ഹാജിയോടും എ.എം. അബ്ദുല്ല സാഹിബിനുമൊപ്പം കാസര്‍കോട് ജില്ലയില്‍ സംഘടന കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിരുന്നു. ഉദുമ മണ്ഡലം, ചെമ്മനാട് പഞ്ചായത്ത് എന്നിവടങ്ങളായിരുന്നു പ്രവര്‍ത്തന തട്ടകം. കാസര്‍കോട് ജില്ല, അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം കമ്മിറ്റികളിലും സേവനമനുഷ്ടിചിട്ടുണ്ട്.

കീഴൂര്‍ സംയുക്ത ജമാഅത്ത്, കീഴൂര്‍ മഹല്‍ ജമാഅത്ത്, ഒറവങ്കര ഖിളിര്‍ ജുമാ മസ്ജിദ്, കടവത്ത് പള്ളി മദ്രസ്സ, ചന്ദ്രഗിരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേല്‍പറമ്പ്, കളനാട് എല്‍.പി സ്‌കൂള്‍ മടത്തില്‍, ഫാസ്‌ക് ക്ലബ്ബ് കടവത്ത്, ഒറവങ്കര ഗ്രീന്‍ സ്റ്റാര്‍ ക്ലബ് തുടങ്ങി നാട്ടിലെ കലാ കായിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമാണ് സീദു കടവത്ത്. ഇപ്പോള്‍ ഒറവങ്കര മഹല്ലിലെ കടവത്തെ സ്വന്തം വസതിയില്‍ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു.

മരുഭൂമിയിലെ പ്രവാസ മണ്ണില്‍ പച്ചക്കറികളും പഴങ്ങളും വിളയിച്ച് യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തിന് മാതൃകയും അറബ് സമൂഹത്തിന് വിസ്മയവുമായി മാറിയിരിക്കുകയാണ് കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും ദുബൈയിലെ പ്രമുഖ വ്യാപാര ശൃംഖലയായ എ.എം.ടി. ഗ്രൂപ്പ് ഡയറക്ടറുമായ സാബിര്‍ എ.എം.ടി.യുടെ പത്‌നി ജാസ്മീന്‍ സാബിര്‍. ഒറവങ്കരയിലെ മഠത്തിലിലാണ് ജാസ്മീന്റെ കുടുംബം താമസിക്കുന്നത്. ദുബൈ ഗറൂദിലുള്ള തങ്ങളുടെ വീട്ട് മുറ്റത്താണ് ഇവരുടെ വിസ്തൃതമായ തോട്ടം. വെള്ളം നനക്കല്‍, കിള പറിക്കല്‍, പരിപാലനം എല്ലാം ജാസ്മിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയുമുണ്ട്. അടുക്കള കൃഷി പരിപാലന രംഗത്ത് മാധ്യമ ശ്രദ്ധ നേടിയിട്ടുള്ള ജാസ്മീനിനെ തേടി ദുബൈ മുനിസിപ്പാലിറ്റിയുടേതടക്കം നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്.

എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും ആയിരത്തിലധികമാളുകള്‍ ഒത്ത് കൂടുന്ന കുടുംബ സംഗമവുമടങ്ങുന്ന 'അപ്‌സര ഒ.പി.എല്‍3 ബൈത്തു റഹ് മ' യും മാര്‍ച്ച് 18 ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ദുബൈ അബുഹൈല്‍ സ്‌കൗട്ട് മിഷന്‍ ഫില്ലി സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

എം.വൈ.എല്‍ ഒറവങ്കര യു.എ.ഇ.യുടെ സാമൂഹ്യപൊതുപ്രവര്‍ത്തന ഉപഹാരം സീദു കടവത്തിനും, പ്രവാസി കര്‍ഷക ബീവി ഉപഹാരം ജാസ്മിന്‍ സാബിറിനും

Keywords : Dubai, Committee, Programme, Inauguration, Gulf, MYL, Orvangara.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia